Sunburn Death | സൂര്യാഘാതമേറ്റുള്ള മരണം; തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ നടപടി
Jul 24, 2023, 21:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപോര്‍ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപോര്‍ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Keywords: Death by sunburn; Action will be taken against those giving false information, Thiruvananthapuram, News, Health, Health Minister, Veena George, Probe, Report, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.