ശര്‍ക്കരയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശര്‍ക്കരയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്
കാസര്‍കോട്: കടയില്‍ നിന്നും വാങ്ങിയ ശര്‍ക്കരയില്‍ ചത്ത പാമ്പില്‍ കുഞ്ഞ്. കുമ്പള പേരാ ലിലെ അബ്ദുര്‍ റഹ്മാന്‍ കുമ്പള-ബദിയടുക്ക റോഡിലുള്ള ഒരു കടയില്‍ നിന്നും വാങ്ങിയ ശര്‍ക്കരയിലാണ് ചത്ത പാമ്പിന്‍ കുഞ്ഞിനെ  കണ്ടെത്തിയത്.
കടയില്‍ നിന്നും വാങ്ങിയ ശര്‍ക്കര ഉപയോഗിച്ച്  അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍ വ്യാഴാഴ്ച മധുരക്കഞ്ഞിയുണ്ടാക്കിയിരുന്നു. കഞ്ഞി കുടിച്ച   അബ്ദുര്‍ റഹ്മാന്റെ മകന്‍ രിഫായിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ശര്‍ക്കരയില്‍ കലര്‍ന്ന വിഷബാധയാണ് ഛര്‍ദ്ദിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

പിന്നീട് വൈകുന്നേരം വീണ്ടും പലഹാരമുണ്ടാക്കാന്‍ ശര്‍ക്കര എടുക്കുന്നതിനിടയിലാണ് ശര്‍ക്കരയില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ചത്ത പാമ്പായതിനാല്‍ വിഷമുണ്ടാകാനിടയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Keywords: Kasaragod, Dead Snake, Kerala, Jaggery    Dead Snake in  Jaggery
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia