ബന്ധുക്കള്‍ ഏറ്റുവാങ്ങി 'ഖബറടക്കിയ' ആള്‍ തിരിച്ചെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബന്ധുക്കള്‍ ഏറ്റുവാങ്ങി 'ഖബറടക്കിയ' ആള്‍ തിരിച്ചെത്തി
കണ്ണൂര്‍: കടത്തിണ്ണയില്‍ കിടന്ന നിലയില്‍ കണ്ട മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കിയ ആള്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും അമ്പരന്നു. കേളകം നടുവനാട്ടെ ഐ.വി മൊയ്തുവെന്ന 72കാരനാണ് നാട്ടുകാരെ അമ്പരപ്പിച്ച് തിരിച്ചെത്തിയ ഖബറടക്കപ്പെട്ടയാള്‍.

കേളകത്തെ കടതിണ്ണയില്‍ കണ്ട മൃതദേഹമാണ് മൊയ്തുവെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി നടുവനാട് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.  അജ്ഞാതന്‍ മരിച്ച നിലയില്‍ എന്ന പത്രവാര്‍ത്തക്കൊപ്പം പ്രസിദ്ധീകരിച്ച ചിത്രമാണ് മരിച്ചത് മൊയ്തുവാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാന്‍ കാരണമാക്കിയത്.

മൊയ്തു കര്‍ണാടകയില്‍ ബിസിനസുകാരനായിരുന്നു. വ്യാപാരം തകര്‍ന്നതിനെ തുടര്‍ന്ന് സമനില തെറ്റുകയും വീട് വിട്ട് ഇറങ്ങുകയുമായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് നാട് വിട്ടത്. തന്നെ ഖബറടക്കിയ വാര്‍ത്തയും ഫോട്ടോയും മൊയ്തു ഒരു പത്രത്തില്‍ വായിച്ചിരുന്നു. മൊയ്തു ഇരിട്ടിയിലുണ്ടെന്നറിഞ്ഞ് മക്കളും ബന്ധുക്കളും വെള്ളിയാഴ്ച വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ വന്നെങ്കിലും മൊയ്തു ഇതിന് തയ്യാറായില്ല.


Keywords: Kannur, Moidu, Dead person 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script