പ­ഫ്‌­സ് വാ­ങ്ങു­മ്പോള്‍ പാ­റ്റ സൗ­ജന്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ­ഫ്‌­സ് വാ­ങ്ങു­മ്പോള്‍ പാ­റ്റ സൗ­ജന്യം തൃക്കരി­പ്പൂര്‍ (കാസര്‍­കോട്): നാ­ടൊ­ട്ടുക്കും ഭ­ക്ഷ്യ വ­സ്­തു­ക്ക­ളി­ലെ മാ­യ­ത്തെ­ക്കു­റിച്ചും വൃ­ത്തി­യില്ലാ­യ്മ­യെ­കു­റിച്ചും ചര്‍­ച്ച­ന­ട­ക്കു­ന്ന­തിനി­ട­യില്‍ നോമ്പ് തുറ വിഭവമായി വാങ്ങിയ പഫ്‌­സി­നക­ത്ത് മ­സാ­ല­യ്‌­ക്കൊപ്പം പാ­റ്റ പാ­തി­വെ­ന്ത­നി­ല­യില്‍.

തൃക്കരി­പ്പൂര്‍ മത്സ്യമാര്‍ക്ക­റ്റിലെ പ്രമുഖ ബേക്കറിയില്‍ നി­ന്നും വാങ്ങിയ പഫ്‌­സി­ന­ക­ത്താണ് പാറ്റയെ കണ്ടെത്തിയത്. മെട്ടമ്മല്‍ ഈ­സ്റ്റി­ലെ ടാ­ക്‌­സി ഡ്രൈവര്‍ കെ.സത്താര്‍ വാങ്ങിയ അഞ്ചു പഫ്‌­സു­ക­ളില്‍ ഒന്നിലാ­ണ് ചത്ത പാറ്റയെ കണ്ടെത്തിയ­ത്.

വാങ്ങി­യ നാ­ല് പ­ഫ്‌­സു­ക­ളില്‍ മൂന്നെണ്ണം കുട്ടികള്‍ കഴിച്ചു. നാലാമത്തേ­ത് ക­ഴി­ച്ച് തു­ട­ങ്ങു­മ്പോ­ഴാണ് ഒരു ഭാഗ­ത്ത് മ­സാ­ല­യ്‌­ക്കൊ­പ്പം പാ­റ്റ­യുടെ കറു­ത്ത ത­ല­ഭാ­ഗം ശ്ര­ദ്ധ­യില്‍­പ്പെ­ട്ടത്. ക­രിഞ്ഞ ഉ­ള്ളി­യാ­യി­രി­ക്കാ­മെ­ന്നാ­ണ് ആദ്യം കരുതിയ­ത്­. ഇ­ള­ക്കി­ നോക്കിയപ്പോഴാ­ണ് ഉ­ട­ലോ­ടെ­യു­ള്ള ചത്ത പാറ്റ­യു­ടെ പൂര്‍­ണ്ണ­ഭാ­ഗം നീ­ണ്ടു­കി­ട­ക്കുന്ന­ത് ക­ണ്ടത്. ഇ­തോ­ടെ പ­ഫ്‌­സ് ക­ഴി­ച്ച­വര്‍­ ഛര്‍­ദ്ദി­ച്ച് അ­വ­ശരും അ­സ്വ­സ്­ത­രുമായി. നോ­മ്പ് തു­റ­യ്­ക്കു­ള്ള മ­റ്റു­വി­ഭ­വ­ങ്ങള്‍­ക്കൊ­പ്പ­മാ­ണ് പ­ഫ്‌സും വാ­ങ്ങി­യ­ത്.

തി­രു­വ­ന­ന്ത­പുര­ത്ത് ശ­വര്‍­മ­ക­ഴി­ച്ച് ഒ­രാള്‍ മ­രി­ച്ച­തി­നെ­തു­ടര്‍­ന്ന് ആ­രോ­ഗ്യ­വ­കു­പ്പ് അ­ധി­കൃ­തര്‍ സംസ്ഥാ­ന ­വ്യാ­പ­ക­മാ­യി പരി­ശോ­ധ­ന ന­ട­ത്തി­യെ­ങ്കിലും കാ­ര്യമാ­യ ഫ­ലം­ക­ണ്ടി­ല്ലെ­ന്നാ­ണ് തു­ടര്‍ സം­ഭ­വ­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്നത്. കാസര്‍­കോ­ട് മ­ധൂ­രില്‍ സ­മൂ­സ­ക­ഴി­ച്ച് നാ­ലാം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത് ക­ഴി­ഞ്ഞ­ദി­വ­സ­മാ­ണ്. ഈ­യ­ടു­ത്ത് ശര്‍­ക്ക­ര­യ്­ക്ക­ക­ത്ത് ച­ത്ത പാ­മ്പി­നെ ക­ണ്ടെ­ത്തി­യതും വാര്‍­ത്ത­യാ­യി­രുന്നു.

ഹോ­ട്ട­ലു­കള്‍­ക്കു­പുറമെ ചില ബേക്കറികളില്‍ പ്ര­ത്യേ­കിച്ച് വൃത്തിഹീനമായ പരിസരങ്ങളില്‍ വെച്ചാണ് ഭക്ഷണ പദാര്‍ത്ഥ­ങ്ങള്‍ പാ­കം­ചെ­യ്യു­ന്നത്. എ­പ്പോ­ഴെ­ങ്കിലും ച­ട­ങ്ങി­ന് അ­ധി­കൃ­ത­രു­ടെ പരി­ശോ­ധ­ന­യു­ണ്ടാ­കു­മെ­ങ്കിലും സ്ഥി­ര­മാ­യി പരി­ശോ­ധ­ന ന­ട­ത്താനും ഭ­ക്ഷ­ണം പാ­കം­ചെ­യ്യു­ന്ന കേ­ന്ദ്ര­ങ്ങ­ളെയും പാ­ച­ക­ക്കാ­രെയും മോ­ണി­റ്റര്‍ ചെ­യ്യാനും അ­ത­ത് ത­ദ്ദേ­ശ ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ ആ­രോ­ഗ്യ­വ­കു­പ്പി­ന് കീ­ഴില്‍ സം­വി­ധാ­നം ഒ­രു­ക്ക­ണ­മെ­ന്നാ­ണ് പൊ­തു­ജ­നാ­വ­ശ്യം.

ഇത്ത­രം കാ­ര്യ­ങ്ങ­ളില്‍ ആരോഗ്യ വകുപ്പ് അടക്കമു­ള്ള സര്‍­ക്കാര്‍ സം­വി­ധാ­നങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവ­ങ്ങള്‍ ആ­വര്‍­ത്തി­ക്കാന്‍ കാ­ര­ണം. പഫ്‌സില്‍ പാറ്റയെ കണ്ടെത്തിയതില്‍ ബേ­ക്ക­റി­ക്കെ­തിരെ ഉപഭോക്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കി­യി­ട്ടു­ണ്ടെ­ങ്കിലും പ­ലരും പ­രാതി­പോലും നല്‍­കാ­തെ ഒ­ഴി­വാ­ക്കു­ക­യാ­ണ് ചെ­യ്യു­ന്നത്.

Keywords:  Trikaripur, Kasaragod, Kerala, Butterflies, Taxi Driver, Puffs

Related News:
സമൂസ കഴിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia