ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃക്കരിപ്പൂര്‍ (കാസര്‍കോട്): നാടൊട്ടുക്കും ഭക്ഷ്യ വസ്തുക്കളിലെ മായത്തെക്കുറിച്ചും വൃത്തിയില്ലായ്മയെകുറിച്ചും ചര്ച്ചനടക്കുന്നതിനിടയില് നോമ്പ് തുറ വിഭവമായി വാങ്ങിയ പഫ്സിനകത്ത് മസാലയ്ക്കൊപ്പം പാറ്റ പാതിവെന്തനിലയില്.
തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിലെ പ്രമുഖ ബേക്കറിയില്‍ നിന്നും വാങ്ങിയ പഫ്സിനകത്താണ് പാറ്റയെ കണ്ടെത്തിയത്. മെട്ടമ്മല്‍ ഈസ്റ്റിലെ ടാക്സി ഡ്രൈവര്‍ കെ.സത്താര്‍ വാങ്ങിയ അഞ്ചു പഫ്സുകളില് ഒന്നിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.
വാങ്ങിയ നാല് പഫ്സുകളില് മൂന്നെണ്ണം കുട്ടികള്‍ കഴിച്ചു. നാലാമത്തേത് കഴിച്ച് തുടങ്ങുമ്പോഴാണ് ഒരു ഭാഗത്ത് മസാലയ്ക്കൊപ്പം പാറ്റയുടെ കറുത്ത തലഭാഗം ശ്രദ്ധയില്‍പ്പെട്ടത്. കരിഞ്ഞ ഉള്ളിയായിരിക്കാമെന്നാണ് ആദ്യം കരുതിയത്. ഇളക്കി നോക്കിയപ്പോഴാണ് ഉടലോടെയുള്ള ചത്ത പാറ്റയുടെ പൂര്‍ണ്ണഭാഗം നീണ്ടുകിടക്കുന്നത് കണ്ടത്. ഇതോടെ പഫ്സ് കഴിച്ചവര്‍ ഛര്‍ദ്ദിച്ച് അവശരും അസ്വസ്തരുമായി. നോമ്പ് തുറയ്ക്കുള്ള മറ്റുവിഭവങ്ങള്ക്കൊപ്പമാണ് പഫ്സും വാങ്ങിയത്.
തിരുവനന്തപുരത്ത് ശവര്മകഴിച്ച് ഒരാള്‍ മരിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലംകണ്ടില്ലെന്നാണ് തുടര്‍ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാസര്‍കോട് മധൂരില്‍ സമൂസകഴിച്ച് നാലാംക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞദിവസമാണ്. ഈയടുത്ത് ശര്ക്കരയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തിയതും വാര്‍ത്തയായിരുന്നു.
ഹോട്ടലുകള്ക്കുപുറമെ ചില ബേക്കറികളില്‍ പ്രത്യേകിച്ച് വൃത്തിഹീനമായ പരിസരങ്ങളില്‍ വെച്ചാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകംചെയ്യുന്നത്. എപ്പോഴെങ്കിലും ചടങ്ങിന് അധികൃതരുടെ പരിശോധനയുണ്ടാകുമെങ്കിലും സ്ഥിരമായി പരിശോധന നടത്താനും ഭക്ഷണം പാകംചെയ്യുന്ന കേന്ദ്രങ്ങളെയും പാചകക്കാരെയും മോണിറ്റര്‍ ചെയ്യാനും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവകുപ്പിന് കീഴില്‍ സംവിധാനം ഒരുക്കണമെന്നാണ് പൊതുജനാവശ്യം.
ഇത്തരം കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പഫ്സില്‍ പാറ്റയെ കണ്ടെത്തിയതില്‍ ബേക്കറിക്കെതിരെ ഉപഭോക്താവ് ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും പലരും പരാതിപോലും നല്‍കാതെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
Keywords: Trikaripur, Kasaragod, Kerala, Butterflies, Taxi Driver, Puffs
Related News:
സമൂസ കഴിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
