കടല്‍തീരത്ത് അടിഞ്ഞത് മൃതദേഹമെന്ന് അറിയിപ്പ്; പരിശോധനയില്‍ യുവാവ് ശ്വാസമെടുക്കുന്നത് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 17.03.2020) കടല്‍തീരത്ത് അടിഞ്ഞത് മൃതദേഹമെന്ന് അറിയിപ്പിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ശ്വാസമെടുക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ അബോധാവസ്ഥയില്‍ ചാവക്കാട് ബ്ലാങ്ങാട് കടല്‍ത്തീരത്ത് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു.

കടല്‍തീരത്ത് അടിഞ്ഞത് മൃതദേഹമെന്ന് അറിയിപ്പ്; പരിശോധനയില്‍ യുവാവ് ശ്വാസമെടുക്കുന്നത് കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റി

കടല്‍ത്തീരത്ത് തിരയടിക്കുന്ന ഭാഗത്ത് യുവാവിന്റെ മൃതദേഹം കിടക്കുന്നുവെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസും ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകന്‍ നിഷാദും കടപ്പുറത്തെത്തിയത്.

പുലര്‍ച്ചെ കടപ്പുറത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ യുവാവിന്റെ ശരീരം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടതിനാല്‍ മൃതദേഹം കരയ്ക്കടിഞ്ഞതാണെന്ന് സംശയിച്ചു. ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകന്‍ നിഷാദ് ശരീരം പരിശോധിച്ചപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്ന് മനസ്സിലായി. ഉടനെ സി പി ഒമാരായ മുനീര്‍, ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു.

തോളൂര്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷിച്ചത്. ഞായറാഴ്ച രാത്രി 11 മുതല്‍ ഇയാള്‍ കടപ്പുറത്തുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇയാള്‍ എത്തിയ ബൈക്ക് ബീച്ചില്‍നിന്ന് കണ്ടെത്തി.

Keywords:  News, Kerala, Thrissur, Sea, Dead Body, Youth, Police, Fishermen, Dead body reported on sea shore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script