Dead body found | പുല്ലൂപ്പിക്കടവില്‍ തോണിമറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ പഞ്ചായതിലെ പുല്ലൂപ്പി കല്ലുകെട്ടി ചിറയില്‍ തോണിയപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴക്കുന്നിലെ കെ സഅദിന്റെ (27) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. വളളുവന്‍ കടവ് ഭാഗത്ത് കരയോട് ചേര്‍ന്നുളള ഭാഗത്താണ് പ്രദേശത്തെ മീൻപിടുത്ത തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. സഅദിനൊപ്പം പുഴയില്‍ കാണാതായ റമീസിന്റെയും അശറിന്റെയും മൃതദേഹം തിങ്കളാഴ്ച പകല്‍ കണ്ടെത്തിയിരുന്നു.
                
Dead body found | പുല്ലൂപ്പിക്കടവില്‍ തോണിമറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

തോണി അപകടത്തില്‍ മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചത് അത്താഴക്കുന്ന് ഗ്രാമത്തിന് ദുരന്തമായിമാറി. അത്താഴക്കുന്ന് പുല്ലൂപ്പിക്കടവില്‍ കല്ലുക്കെട്ടുചിറ തുരുത്തിക്ക് സമീപം പുഴയില്‍ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായ വിവരം തിങ്കളാഴ്ച രാവിലെ നാട് ഞെട്ടലോടെയാണ്‌കേട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം രാവിലെയും മറ്റൊരാളുടെത് ഉച്ചയോടെയും കണ്ടെത്തി. ഇവരുടെസുഹൃത്തായ മറ്റൊരു യുവാവിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
             
Dead body found | പുല്ലൂപ്പിക്കടവില്‍ തോണിമറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

അത്താഴകുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ സഫിയ മന്‍സിലില്‍ കെപി അസ്ഹറുദ്ദീൻ എന്ന അശര്‍ (25) എന്നിവരെയാണ് നേരത്തെ തോണിമറിഞ്ഞ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് കല്ലുകെട്ടുചിറയില്‍ നിന്ന് ഇവര്‍ തോണിയുമായി പുഴയിലിറങ്ങിയത്. മീൻ പിടുത്തത്തിനായും ഒഴിവുസമയം ചിലവഴിക്കാനും ഇവര്‍ തോണിയുമായി പുഴയിലിറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെ പുഴയില്‍ ഇറങ്ങിയപ്പോള്‍ തോണി മറഞ്ഞതാവാമെന്നാണ് നിഗമനം.

രാത്രി മുതല്‍ മൂവരെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ പുഴയില്‍ മീൻ പിടുത്തത്തിന് പോയ റിയാസ് തുരുത്തി, സഅദ് എന്നിവരുടെ വലയില്‍ കുടുങ്ങിയ നിലയില്‍ റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാക്കളുടെ ദാരുണ മരണത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെവി സുമേഷ് എംഎല്‍എ, കണ്ണൂർ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ എന്നിവര്‍ അനുശോചിച്ചു.

You Might Also Like: 


Keywords: Dead body of third youth who went missing after boat overturned, found, Kerala,Kannur,News,Top-Headlines,Missing,Body Found,Boat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia