Dead Body Found | കക്ക വാരാന്‍ പോയി ഏഴോം അകത്തേകൈ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jan 23, 2024, 20:06 IST
പഴയങ്ങാടി: (KVARTHA) ഏഴോം അകത്തെ കൈ പുഴയില്‍ കക്ക വാരാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് അഗ്‌നിരക്ഷാസേന ഏഴോം പഞ്ചായതിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദി(47)ന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആറു മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേ കൈ പുഴയില്‍ കക്ക വരാന്‍ ഇറങ്ങിയ വിനോദിനെ പെട്ടെന്നുണ്ടായ അടിയെഴുക്കില്‍ കാണാതാവുകയായിരുന്നു. തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സും, മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും
തിരച്ചില്‍ നടത്തിവരുന്നതിനിടെയിലാണ് മൃതദേഹം കണ്ടെത്തിയത്.
പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മൃതദേഹം മാറ്റി.

Keywords: Dead body of missing youth found in Ezhom Akathekai River after going to clam, Kannur, News, Dead Body, River, Inquest, Postmortem, Hospital, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.