Dead Body | മുനമ്പത്ത് മീന്‍പിടുത്തത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ 4 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

കൊച്ചി: (KVARTHA) മുനമ്പത്ത് മീന്‍പിടുത്തത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ നാലു മീന്‍പിടുത്ത തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പില്‍ ശരത്തിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരാളുടെ കൂടി മൃതദേഹം കൂടി കണ്ടെത്തിയെന്നു വിവരമുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Dead Body | മുനമ്പത്ത് മീന്‍പിടുത്തത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ 4 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മാലിപ്പുറം സ്വദേശികള്‍ തന്നെയായ പടിഞ്ഞാറേപുരക്കല്‍ ഷാജി (53), ചേപ്ലത്ത് മോഹനന്‍ (53), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു, 56) എന്നിവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ അഴീക്കോട് തീരത്തേയ്ക്കു കോസ്റ്റ് ഗാര്‍ഡ് പുറപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് അപകടം നടന്നത്. എന്നാല്‍ രാത്രി ഒന്‍പതുമണിയോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്. 'സമൃദ്ധി' എന്ന മീന്‍പിടുത്ത വള്ളത്തില്‍നിന്ന് മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്ന് പോയ 'നന്മ' എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.

രാത്രി എട്ടു മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മീന്‍പിടുത്ത ബോട്ടടിലെ തൊഴിലാളികളാണു അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയത്.

Keywords:  Dead body of Missing Fisherman found at Munambam, Kochi, News, Dead Body, Fisherman, Police, Rescued, Boat, Accident, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia