Expatriate Died | സഊദി അറേബ്യയിൽ വാഹനപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും; പിതാവിന്റെ മരണത്തിന്റെ വേദനയ്ക്കിടെ കുടുംബത്തിന് ആഘാതമായി മകന്റെ വേർപാടും

 



കണ്ണൂര്‍: (www.kvartha.com) റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മട്ടന്നൂര്‍ ചാലോട് സ്വദേശി കെകെ അനീഷ് കുമാറിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. നദീം ഖുറൈസ് റോഡില്‍ കഴിഞ്ഞ ഏഴിന് പുലര്‍ചെയുണ്ടായ അപകടത്തിലാണ് അനീഷ് മരിച്ചത്. അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
              
Expatriate Died | സഊദി അറേബ്യയിൽ വാഹനപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും; പിതാവിന്റെ മരണത്തിന്റെ വേദനയ്ക്കിടെ കുടുംബത്തിന് ആഘാതമായി മകന്റെ വേർപാടും

ചാലോടില്‍ പിക് അപ് വാന്‍ ഡ്രൈവറായിരുന്ന അനീഷ് എട്ട് മാസം മുന്നെയാണ് സഊയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. പിതാവ് കെകെ നാരായണന്‍ മരണപെട്ട് ഒരു മാസം തികയുന്നതിന് മുന്‍പെയുണ്ടായ അനീഷിന്റെ വിയോഗം കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കെ.കെ. പത്മിനിയാണ് മാതാവ്. ഭാര്യ: ജിംന എം.
മക്കള്‍: അവന്തിക, അന്‍ഷിക (ഇരുവരും കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതന്‍ വിദ്യാർഥിനികള്‍).

സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ (കീഴല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), സനില്‍കുമാര്‍ (പത്മിനി മെഡികല്‍സ്, ചാലോട്), ഷജില്‍ കുമാര്‍ (ചാലോട് മര്‍ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി). പരേതനോടുള്ള ആദര സൂചകമായി ചാലോടില്‍ ബുധനാഴ്ച്ച ഉച്ചവരെ ഹര്‍താല്‍ ആചരിച്ചു.

Keywords: Dead body of Malayali who died in car accident in Saudi Arabia will be brought home, Kerala,Kannur,News,Top-Headlines,Latest-News,Dead Body,Car accident,Saudi Arabia.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia