പാതിരാത്രി തീകത്തുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ പുരുഷന്റെ മൃതദേഹം; ആളെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
May 14, 2020, 17:22 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 14.05.2020) പുരുഷന്റെ മൃതദേഹം പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍. കൊടുമണ്‍ കോരുവിള ചക്കിമുക്ക് വാലുപറമ്പില്‍ ജങ്ഷനടുത്ത് ബുധനാഴ്ച രാത്രി പത്തോടെയാണ് മൃതദേഹം കണ്ടത്. സമീപത്തെ വീട്ടുകാര്‍ തീകത്തുന്നത് കണ്ട് കൊടുമണ്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാല്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് സമീപത്ത് നിന്ന് 2400 രൂപ, തീപ്പെട്ടി, പാതി കത്തിക്കരിഞ്ഞ ചെരിപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Pathanamthitta, Police, Fire, Dead Body, Enquiry, Dead body found in Pathanamthitta
മൃതദേഹത്തിന് സമീപത്ത് നിന്ന് 2400 രൂപ, തീപ്പെട്ടി, പാതി കത്തിക്കരിഞ്ഞ ചെരിപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

