Identified | കുത്തുപറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മൈ ലൈഫ് സ്റ്റൈല്‍ പ്രമോടറുടേതാണെന്ന് തിരിച്ചറിഞ്ഞു: ദൂരുഹത നീക്കാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

കൂത്തുപറമ്പ്: (KVARTHA) കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരിയിലെ കശുമാവിന്‍ തോട്ടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ പൊലീസ് മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി. കൂത്തുപറമ്പ് സിഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Identified | കുത്തുപറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മൈ ലൈഫ് സ്റ്റൈല്‍ പ്രമോടറുടേതാണെന്ന് തിരിച്ചറിഞ്ഞു: ദൂരുഹത നീക്കാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു

മൈ ലൈഫ് സ്‌റ്റൈല്‍ കംപനിയുടെ സെയില്‍സ് പ്രമോടറായിരുന്ന മധ്യവയസ്‌ക്കന്റെ മൃതദേഹമാണ് നിര്‍മലഗിരി കുറുമ്പുക്കലില്‍ തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയത്. നിര്‍മലഗിരിയിലെ നാമത്ത് ഫാമിന് സമീപം പുതിയ വീട്ടില്‍ ദിനേശന്റെ (53) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാതായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തിങ്കളാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പുഷ്പയാണ് ഭാര്യ. മക്കള്‍: പ്രത്യുഷ് (ദുബൈ), ദീക്ഷിത്. സഹോദരങ്ങള്‍: സുരേഷ് ബാബു, ജയലക്ഷ്മി, വിജയ ലക്ഷ്മി. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുത്തു.

Keywords:  Dead body found at Plantation field identified as that of the My Lifestyle promoter, Kannur, News, Dead Body, Identified, My Lifestyle Promoter, Police, Missing, Probe, Natives, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia