DCP | മുഹമ്മദ് ശാഫി സെക്‌സ് റാകറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി എസ് ശശിധരന്‍
Oct 12, 2022, 20:01 IST
കൊച്ചി: (www.kvartha.com) നരബലിക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ശാഫി സെക്‌സ് റാകറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസിപിയുടെ വാക്കുകള്‍:
'ശാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവില്‍ കേസില്‍ മൂന്നു പേര്‍ക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു കാര്യങ്ങള്‍ പുറത്തുവരും. ഭഗവല്‍ സിങ് - ലൈല ദമ്പതികള്‍ക്കെതിരെ മറ്റു പരാതികള്‍ ഇതുവരെയില്ല.
Keywords: DCP S Sasidharan about Muhammed Shafi, Kochi, News, Police, Women, Trending, Kerala.
ശാഫിയുടെ ദുരൂഹ ഇടപാടുകള്‍ പരിശോധിക്കും. സ്ത്രീകളെ ശാഫി കൂട്ടിക്കൊണ്ടു പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണെന്നും ഡിസിപി വ്യക്തമാക്കി.
ഡിസിപിയുടെ വാക്കുകള്‍:
'ശാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവില്‍ കേസില്‍ മൂന്നു പേര്‍ക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു കാര്യങ്ങള്‍ പുറത്തുവരും. ഭഗവല്‍ സിങ് - ലൈല ദമ്പതികള്‍ക്കെതിരെ മറ്റു പരാതികള്‍ ഇതുവരെയില്ല.
Keywords: DCP S Sasidharan about Muhammed Shafi, Kochi, News, Police, Women, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.