SWISS-TOWER 24/07/2023

നിശാന്തിനിയെ പുറത്തുചാടിച്ചത് സിനിമ - രാഷ്ട്രീയ മേഖലയിലെ വമ്പന്‍മാര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 12/02/2015) കൊച്ചിയിലെ ഫ്ളാറ്റില്‍
നടത്തിയ കൊക്കെയ്ന്‍ ഇടപാടില്‍ യുവ നടനടക്കം അഞ്ചുപേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതിനു പിന്നില്‍ സിനിമ - രാഷ്ട്രീയ മേഖലയിലെ വമ്പന്‍മാരെന്ന് സൂചന. കേസുമായി ബന്ധമുള്ള ഉന്നതരെ തൊടാതിരിക്കാനാണ് സര്‍ക്കാര്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.നിശാന്തിനിയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതെന്നാണ് വിവരം.

പ്രമുഖ നിര്‍മ്മാതാവിന്റെയും ന്യൂജനറേഷന്‍ സിനിമയിലെ ചില പ്രമുഖരുടെയും ശക്തമായ സമ്മര്‍ദം പൊടുന്നനെയുള്ള സ്ഥലംമാറ്റത്തിന് പിന്നിലുണ്ടെന്നാണ്  വിവരം. എറണാകുളത്തെ ഒരു ജനപ്രതിനിധിക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി അറിയുന്നു.  കൊക്കൈന്‍ കേസ് അവസാനിപ്പിക്കുന്നതായി കഴിഞ്ഞദിവസം ഒരു ചാനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഡിസിപിയുടെ സ്ഥലംമാറ്റം.

മെട്രോ നഗരമായ കൊച്ചിയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ തുടക്കം മുതല്‍ തന്നെ നിശാന്തിനി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലായ കടവന്ത്രയിലെ ഡ്രീമില്‍ നിശാപാര്‍ട്ടിക്കിടെ രഹസ്യമായി റെയ്ഡ് നടത്തിയതും ആഡംബര ഉല്ലാസനൗകയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതും ഉന്നതര്‍ക്ക് തിരിച്ചടിയായി മാറി. ഈ റെയ്ഡിനെല്ലാം നേതൃത്വം നല്‍കിയത് നിശാന്തിനിയായിരുന്നു. ഇതോടെ ഇവര്‍  മയക്കുമരുന്ന് മാഫിയയുടെ കണ്ണിലെ കരടാവുകയും ചെയ്തു.

നിശാന്തിനിയെ പുറത്തുചാടിച്ചത് സിനിമ - രാഷ്ട്രീയ മേഖലയിലെ വമ്പന്‍മാര്‍കൊക്കൈന്‍ കേസില്‍ പോലീസിന്റെ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി അത് എത്തിച്ചുകൊടുത്തിരുന്നത്  പ്രമുഖ സിനിമാ നിര്‍മ്മാതാവാണ്. ഇയാളുടെ  ആഡംബര നൗകയില്‍ നിന്നാണ് മാസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അന്നുമുതലേ പോലീസ് ഇയാളെ പിടിക്കാന്‍ വല വിരിച്ചിരുന്നു.

പ്രസ്തുത നിര്‍മ്മാതാവിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായതോടെയാണ് നിശാന്തിനിയെ
സ്ഥലംമാറ്റാന്‍ ഉന്നതങ്ങളില്‍  നീക്കം നടന്നത്. സ്ഥലംമാറ്റ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങുന്നതോടെ കൊക്കയ്ന്‍ കേസിന്റെ അന്വേഷണവും വഴിമുട്ടിയിരിക്കയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kochi, Nishanthini, Case, Raid, Politics, Ernakulam, Flat, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia