K Jayant | കണ്ണൂരില്‍ കെ സുധാകരനായി പടനയിക്കുന്നത് ജയന്ത്; അമിതാധികാര കേന്ദ്രമായി മാറുന്നുവെന്ന് നേതാക്കള്‍
Mar 10, 2024, 23:38 IST
കണ്ണൂര്‍: (KVARTHA) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അതീവവിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ ജയന്ത്. കോഴിക്കോട് സ്വദേശിയായ കെ ജയന്തിനെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കണ്ണൂരിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഭേദമന്യേ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് നടക്കാതെ പോയത്.
എന്നാല്‍ തനിക്ക് പകരം കെപിസിസി അധ്യക്ഷന്റെ ചുമതല കെ ജയന്തിന് നല്‍കണമെന്ന ആവശ്യവും സുധാകരന്‍ ഉയര്‍ത്തിയെങ്കിലും അതും അംഗീകരിക്കപ്പെട്ടിട്ടില്ല. സുധാകരന് പകരം താല്‍ക്കാലിക പ്രസിഡന്റായി എംഎം ഹസനെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം നിയോഗിച്ചത്. ഇതോടെ പിടിച്ച കയറുമില്ല ചാടിയ നിലവുമില്ലെന്ന അവസ്ഥയിലായി സുധാകരനും ജയന്തും. ഇതോടെയാണ് കെ സുധാകരനെ ജയിപ്പിക്കാന്‍ കണ്ണൂരില്‍ നിരാശയൊന്നും പ്രകടിപ്പിക്കാതെ ജയന്ത് ഇറങ്ങിയത്.
പാര്‍ട്ടിയിലെ ജില്ലാ നേതാക്കളെ ഏല്‍പ്പിക്കാതെ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ സുധാകരന്‍ ജയന്തിനെ പൂര്‍ണമായും ഏല്‍പ്പിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പര്യടനം, വാര്‍ത്താസമ്മേളനങ്ങള്‍, പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കല്‍, ബൂത്ത് മണ്ഡലം യോഗങ്ങളില്‍ പങ്കെടുക്കല്‍, റോഡ് ഷോ തുടങ്ങി സര്‍വകാര്യങ്ങളും ജയന്താണ് നിയന്ത്രിക്കുന്നത്. ഇതു ഡിസിസിയിലെ ചില നേതാക്കള്‍ക്ക് അസ്യാരസ്യമുണ്ടാക്കിയിട്ടുണ്ട്.
ജയന്ത് അനാവശ്യകാര്യങ്ങളില്‍ പോലും ഇടപെടുകയും ഡിസിസിക്ക് മുകളിലുളള അധികാര കേന്ദ്രമായി മാറുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി. ഇതു സുധാകരനോടു തന്നെ അദ്ദേഹത്തിന്റെ ഗ്രൂപ്പിലുളള നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നാണ് വിവരം. വരാനിരിക്കുന്ന ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകവെ കണ്ണൂരിന്റെ രാഷ്ട്രീയ അടിയൊഴുക്കും ഭൂമിശാസ്ത്രവുമറിയാത്ത ജയന്ത് തന്റെ അമിതാധികാരം വിനിയോഗിക്കുന്നത് തെരഞ്ഞെടുപ്പ് സാധ്യതകളെപ്പോലും ഇല്ലാതാക്കുമെന്ന ആശങ്കയും കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.