Publishing Dispute | ഇപി ജയരാജന്റെ ആത്മകഥാ വിവാദം: കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡിസി; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് പൊലീസ് ചീഫ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞതാണ് ഡിസിയുടെ നിലപാട്
● പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു
● പുസ്തകത്തിന്റെ കരാര്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി
● പ്രതികരണം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍
ദുബൈ: (KVARTHA) ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഡിസി ബുക്‌സ് സിഇഒ രവി ഡിസി. സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തേ പറഞ്ഞതാണ് ഡിസിയുടെ നിലപാട്, പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസി ബുക്സ് ഒരു പ്രസാധകര്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം
മാധ്യമങ്ങളോട് വ്യക്തമാക്കി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് അദ്ദേഹം പ്രതികരിച്ചത്.
കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മൂലം കുറച്ചുദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നു എന്നായിരുന്നു കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ ഡിസി വ്യക്തമാക്കിയത്.
വിവാദം കത്തിനില്‍ക്കെ, പുസ്തകത്തെ കുറിച്ചോ അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ചോ ഒന്നും നിഷേധിക്കാന്‍ രവി ഡിസി ഇപ്പോഴും തയാറായിട്ടില്ല. പുസ്തകത്തിന്റെ കരാര്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
അതേസമയം, പുസ്തക വിവാദം സംബന്ധിച്ച് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് കോട്ടയം പൊലീസ് ചീഫ് ഷാഹുല്‍ ഹമീദ് പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ ആരുടെയും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാത്തതിനാല്‍ തല്‍ക്കാലം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.
#EPJayarajan #DCBooks #AutobiographyControversy #KeralaNews #PublishingDispute #PoliceInvestigation
