Robber | കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച: അലമാരയില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും പട്ടാപ്പകല്‍ കവര്‍ച. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമുളള ശാന്തിനഗര്‍ ഹൗസിങ് കോളനിയിലെ കെ പുഷ്പലതയുടെ വീട്ടിലാണ് കവര്‍ച നടന്നത്. 22ന് രാവിലെ പുഷ്പലത പുറത്തു പോയതായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ഇവര്‍ തിരിച്ചുവന്നപ്പോഴാണ് കവര്‍ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

Robber | കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച: അലമാരയില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഗ്യാസ് കടര്‍ കൊണ്ട് അലമാര തകര്‍ത്ത് പതിമൂന്നര പവനും സ്വര്‍ണവും പതിനഞ്ചായിരം രൂപയും കവര്‍ന്നതായാണ് പരാതി. കണ്ണൂര്‍ നഗരഹൃദയത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പകല്‍ സമയത്ത് ആളൊഴിഞ്ഞ വീടുകളില്‍ കവര്‍ച നടത്തുന്ന സംഘം കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

Keywords: Daylight robbery in Kannur city: Thirteen and a half rupees of gold and cash kept in a cupboard were stolen, Kannur, News, Robbery, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia