Hunger Strike | ചര്‍ച വിജയത്തില്‍; ദയാബായി നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു; ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി
Oct 16, 2022, 17:31 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ദയാബായിയുടെ ഉപവാസ സമരം 15 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടത്.
ദയാബായി ഉന്നയിച്ച 90% ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് മന്ത്രിമാരായ ആര്‍ ബിന്ദുവും വീണാ ജോര്‍ജും പറഞ്ഞു. ദയാബായിയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി കാസര്‍കോട് മെഡികല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാക്കളുമായി രണ്ടു മന്ത്രിമാരും നടത്തിയ ചര്‍ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു മന്ത്രിമാരുടെ ചര്‍ച.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ദയാബായി. ദയാബായിക്ക് പിന്തുണയുമായി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നേതാക്കള്‍ മുതല്‍ മനുഷ്യാവകാശ സംഘടനകള്‍വരെ സമരത്തിന് പിന്തുണയുമായി സെക്രടേറിയറ്റ് നടയില്‍ എത്തിയിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Endosulfan,Top-Headlines,Trending,Minister, Daya Bhai will end the hunger strike say Ministers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

