ദാറുല്‍ഹുദാ പി ജി (ഹുദവി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹിദായ നഗര്‍: (www.kvartha.com 23.06.2016) ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മെയ് മാസത്തില്‍ നടത്തിയ ബിരുദ പരീക്ഷ (മൗലവി ഫാളില്‍ ഹുദവി) യുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 171 വിദ്യാര്‍ത്ഥികളാണ് പി ജി അവസാന വര്‍ഷ പരീക്ഷ എഴുതിയത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സയന്‍സസില്‍ മഹ്‌റൂഫ് അഹ് മദ് എം എ ഒന്നാം റാങ്ക് നേടി. കാസര്‍കോട് ജില്ലയിലെ പള്ളം സ്വദേശിയായ മുഹമ്മദ് - ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മുഹമ്മദ് ബഷീര്‍ പി കെ വെസ്റ്റ്‌കോടൂര്‍ രണ്ടും മുഹമ്മദ് ആരിഫ് പി കെ പുതുപ്പള്ളി മൂന്നും റാങ്കുകള്‍ നേടി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് ഉനൈസ് കെ ഒന്നാം റാങ്ക് നേടി. ദാറുല്‍ഹുദാ വി സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി - ഉമ്മുസലമ ദമ്പതികളുടെ മകനാണ്. മുഹമ്മദ് സിബ്ഗത്തുല്ലാ ഇരുമ്പുഴി രണ്ടും മുഹമ്മദ് റബീഅ് കെ കൊളത്തറ മൂന്നും റാങ്കുകള്‍ നേടി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസ്വലുല്‍ ഫിഖ്ഹില്‍ മുഹമ്മദ് റാഷിദ് ഒ പി ഒന്നാം റാങ്ക് നേടി. കൊടുവള്ളി സ്വദേശിയായ ഓത്തുപുരക്കല്‍ റസാഖ് - റസീന ദമ്പതികളുടെ മകനാണ്. മുഹമ്മദ് ശറഫുദ്ദീന്‍ ചെരക്കാപ്പറമ്പ്, റാഷിഖ് ഒ പി പന്നൂര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫിയില്‍ സുഹൈല്‍ വി കെ ചാപ്പനങ്ങാടി ഒന്നാം സ്ഥാനം നേടി. വെള്ളുക്കുന്നന്‍ മുഹമ്മദലി - റസീന ദമ്പതികളുടെ മകനാണ്. മൂന്നിയൂര്‍ പാറക്കടവ് സ്വദേശിയായ മുഹമ്മദ് ശാഫി എം കെ രണ്ടും അബ്ദുസ്സ്വമദ് വണ്ടുംതറ മൂന്നും റാങ്കുകള്‍ നേടി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യണില്‍ ഹാഫിള് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് പി പി ഒന്നാം റാങ്ക് നേടി. കരുവാരക്കുണ്ട് തരിശ് സ്വദേശിയായ സൈദലവി ഫൈസി - ആയിശ ദമ്പതികളുടെ മകനാണ്. അബ്ദു ഷുക്കൂര്‍ ചെട്ടിപ്പറമ്പ് രണ്ടും മുഹമ്മദ് ശബീര്‍ ടി കാളാവ് മൂന്നും റാങ്കുകള്‍ നേടി.

ഡിഗ്രി പരീക്ഷയില്‍ ഹാഫിള് മുഹമ്മദ് ഹഫിയ്യ് എം പി (ദാറുല്‍ ഹുദാ ഡിഗ്രി കാമ്പസ്) ഒന്നാം റാങ്ക് നേടി. മുഹമ്മദ് മുസ്ഥഫ പി വല്ലപ്പുഴ (സബീലുല്‍ ഹിദായ പറപ്പൂര്‍) രണ്ടും മുഹമ്മദ് അബ്ദുല്‍ ബാസ്വിത് വറ്റലൂര്‍ (ദാറുല്‍ഹുദാ കാമ്പസ്) മൂന്നും റാങ്കുകള്‍ നേടി.

സീനിയര്‍ സെക്കന്‍ഡറി ഫൈനല്‍ പരീക്ഷയില്‍ സൈനുല്‍ ആബിദീന്‍ എ പി കെ (എം ഐ സി ചട്ടഞ്ചാല്‍) ഒന്നും മുഹമ്മദ് സാലിം കെ (സബീലുല്‍ ഹിദായ പറപ്പൂര്‍) രണ്ടും ഫൈസല്‍ കെ സി (മാലിക് ദീനാര്‍ അക്കാദമി തളങ്കര) മൂന്നും റാങ്കുകള്‍ നേടി.

സെക്കന്‍ഡറി ഫൈനല്‍ പരീക്ഷയില്‍ അബൂബക്കര്‍ പരയങ്ങാനം (ദാറുല്‍ ഇര്‍ശാദ് ഉദുമ) ഒന്നാം റാങ്ക് നേടി. ഖിള്‌റ് പി ടി (ദാറുല്‍ ഹുദാ കാമ്പസ്), യഹ്‌യ സല്‍മാന്‍ ബീഹാര്‍ (ദാറുല്‍ ഹുദാ ഉര്‍ദു മീഡിയം) യഥാക്രമം മൂന്നും റാങ്കുകള്‍ നേടി.

സപ്ലിമെന്ററി പരീക്ഷയുടെ ഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ പരീക്ഷാഫലങ്ങള്‍ക്കും വിശദവവരങ്ങള്‍ക്കും ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.

ദാറുല്‍ ഹുദാ സെക്കന്‍ഡറി, ഫിഫഌ കോളേജ്, വനിതാ കോളജ് എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 25 ആണ്. വിജയികളേയും റാങ്ക് ജേതാക്കളേയും ദാറുല്‍ഹുദാ വി സി രജിസ്ട്രാര്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
ദാറുല്‍ഹുദാ പി ജി (ഹുദവി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Kerala, Result, Rank, Islamic School, University, Quran, Darul Huda Islamic University, Hidaya Nagar, Final Exam, www.dhiu.in, 

>
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script