Snake Rescue | വീട്ടുകിണറ്റിൽ വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി
![King Cobra rescue operation in Kannur](https://www.kvartha.com/static/c1e/client/115656/uploaded/13a6017882939a18870dfadb66735624.jpg?width=730&height=420&resizemode=4)
![King Cobra rescue operation in Kannur](https://www.kvartha.com/static/c1e/client/115656/uploaded/13a6017882939a18870dfadb66735624.jpg?width=730&height=420&resizemode=4)
● ഡിഎഫ്‌ഒമാരായ നികേഷ്, ഷമീന എന്നിവർ ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
● പാമ്പിനെ സുരക്ഷിതമായി പിടികൂടിയ ശേഷം അതിനെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയച്ചു.
● വനംവകുപ്പ് അധികൃതർ ഇത്തരം സംഭവങ്ങളിൽ ഭയപ്പെടാതെ വനംവകുപ്പിനെ വിവരമറിയിക്കണമെന്ന് അഭ്യർഥിച്ചു.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ നടുവില്‍ പുലിക്കുരുമ്പയിലെ വീട്ടുകിണറ്റില്‍ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പിടികൂടി. പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിന്‍സെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ 12 അടി നീളമുള്ള പാമ്പിനെ കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് കണ്ടെത്തിയത്.
ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. തളിപ്പറമ്പ് റേൻജ് ഓഫീസർ പി രതീശന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ റസ്ക്യൂവർമാരായ ഷാജി ബക്കളവും ശ്രീകുമാറും ചേർന്ന് സുരക്ഷിതമായി പാമ്പിനെ കിണറ്റിൽ നിന്നും സാഹസികമായി പുറത്തെടുത്തു. ഡിഎഫ്‌ഒമാരായ നികേഷ്, ഷമീന എന്നിവർ ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പാമ്പിനെ സുരക്ഷിതമായി പിടികൂടിയ ശേഷം അതിനെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയച്ചു. വനംവകുപ്പ് അധികൃതർ ഇത്തരം സംഭവങ്ങളിൽ ഭയപ്പെടാതെ വനംവകുപ്പിനെ വിവരമറിയിക്കണമെന്ന് അഭ്യർഥിച്ചു.
#KingCobra, #WildlifeRescue, #Kannur, #SnakeRescue, #ForestDepartment, #WildlifeProtection