Migraine Remedies | തുടര്‍ചയായി തലവേദന വരുന്നുണ്ടോ? അവഗണിക്കരുത്, അടിക്കടി ഉണ്ടാകുന്നത് കാഴ്ച ശക്തിയെ ബാധിക്കാനും സാധ്യത; പരിഹാരമറിയാം
Jan 18, 2024, 12:43 IST
കൊച്ചി: (KVARTHA) പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൈഗ്രെയ്ന്‍. ഇത് വന്നാല്‍ പിന്നെ പഠിത്തത്തിലോ ജോലിയിലോ ഒന്നും ശ്രദ്ധിക്കാന്‍ പറ്റില്ല. വല്ലാത്ത വേദനയായിരിക്കും. ഒന്നു എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ല. തലയുടെ ചില ഭാഗങ്ങളില്‍ മാത്രമായി തീവ്രമായതും ആവര്‍ത്തിച്ചുള്ളതുമായ വേദനയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണിത്.
നെറ്റിയുടെ ഇരുഭാഗങ്ങളിലുമായാണ് മിക്കവാറും മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത്. നാഡീവ്യവസ്ഥയും മസ്തിഷ്‌ക സംബന്ധമായ രാസപദാര്‍ഥങ്ങളുമെല്ലാം ബന്ധപ്പെട്ട് ഉണ്ടാവുന്ന ഒരു ന്യൂറോളജികല്‍ ഡിസോര്‍ഡറാണ് മൈഗ്രെയ്ന്‍.
സാധാരണയായി, മൈഗ്രെയ്‌നുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന തലവേദനകള്‍ നാലു മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം. അടിക്കടി ഇതുണ്ടാകുന്നത് മൂലം കാഴ്ചശക്തിയെ ബാധിക്കാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മൈഗ്രെയ്ന്‍ വരാനുള്ള കാരണങ്ങളെ കുറിച്ചും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അറിഞ്ഞാല്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഒരുപരിധി വരെ നമുക്ക് ഇതിനെ തടയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ലക്ഷണങ്ങള്‍
ഛര്‍ദി, ഓക്കാനം, തലയില്‍ ഭാരം തോന്നിക്കല്‍, ശബ്ദത്തോടും, ഗന്ധത്തോടും, സ്പര്‍ശനത്തോടും ഉള്ള സംവേദനക്ഷമത, മുഖത്തിന്റെ ഭാഗങ്ങളില്‍ മരവിപ്പ് ഉള്‍പെടെയുള്ള ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു.
മൈഗ്രെയ്ന്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍
ഇതുവരെ എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്നതിന് വ്യക്തമായ കാരണങ്ങള്‍ അറിവായിട്ടില്ല. എങ്കിലും ചില കാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
* നാഡീവ്യവസ്ഥകളില്‍ ഉണ്ടാവുന്ന തകരാറ്
* മസ്തിഷ്‌കവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലെ രക്തചംക്രമണം മോശമാകുന്നത്
* ജനിതകമായ കാരണങ്ങള്‍

* മള്‍ടിപിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡീ - മസ്തിഷ്‌ക വൈകല്യങ്ങള്‍
മൈഗ്രെയ്ന്‍ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളില്‍ നിന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ വിട്ടുനില്‍ക്കുക എന്നത്.

സാധാരണയായി, മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ മൈഗ്രെയ്ന്‍ ആക്രമണത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നതിന് നിങ്ങള്‍ ചില ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം. ഉചിതമായ ജീവിതശൈലി പരിഷ്‌കാരങ്ങളും ആവശ്യമായ ചികിത്സകളും സംയോജിപ്പിച്ചുകൊണ്ട് ഒരു പരിധിവരെ മൈഗ്രെയ്ന്‍ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനാകും.
അവ:
* ഭക്ഷണം
കൂടുതല്‍ ആളുകളിലും മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണങ്ങളാണ്. ഏതാണ്ട് 10% മൈഗ്രെയ്ന്‍ തലവേദനകളും ഉണ്ടാവുന്നത് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലമാണ്. ഉപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍, ചീസ്, ചോക്ലേറ്റ്, ധാന്യം, സിട്രസ് പഴങ്ങള്‍, മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍, ശക്തിയേറിയ സുഗന്ധമുള്ള ഭക്ഷണങ്ങള്‍, മദ്യം, എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ മൈഗ്രെയ്‌ന് കാരണമാകുന്നു.
* മാനസിക സമ്മര്‍ദം
മൈഗ്രേന്‍, ടെന്‍ഷന്‍, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നാണ് സമ്മര്‍ദം. ലോകത്തെ 70% ആളുകളും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വീട്ടിലും ജോലിസ്ഥലത്തുമായി മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് മൈഗ്രെയ്ന്‍ ആക്രമണത്തിന്റെ തോത് വലിയ രീതിയില്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായി മാറിയിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
* ഇന്ദ്രിയ സംബന്ധമായ ഉത്തേജനങ്ങള്‍
ശരീരത്തില്‍ അഞ്ച് ഇന്ദ്രിയങ്ങളാണ് ഉള്ളത്. കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് എന്നിവയാണവ. ശരീരത്തിന്റെ ആവശ്യകതകളെ നിറവേറ്റുകയാണ് ഇവയുടെ ധര്‍മം. ഈ ഭാഗങ്ങളിലെല്ലാം ഒരു പരിധിയില്‍ കവിഞ്ഞ് ഉത്തേജനം ഉണ്ടാവുന്നത് മൂലം മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ഉദാഹരണത്തിന് അമിത ബഹളവും, സ്‌ക്രീനുകളില്‍ നിന്നും പതിക്കുന്ന അമിത വെളിച്ചവും, വീര്യമേറിയ സൗരഭ്യവാസനകളും അല്ലെങ്കില്‍ സ്പര്‍ശനങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു. മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഇത്തരം സാഹചര്യങ്ങളോട് ഉയര്‍ന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
* കാലാവസ്ഥാ മാറ്റങ്ങള്‍
കനത്ത മഴ, അമിതമായ ചൂട് തുടങ്ങി പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഒരു പരിധിവരെ മൈഗ്രെയ്ന്‍ ആക്രമണത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. അമിതമായ താപനില ഒരാളുടെ ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നു. ഇത് പലപ്പോഴും മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
* ഹോര്‍മോണ്‍ ബാലന്‍സ്
സ്ത്രീകളില്‍ മൈഗ്രെയ്ന്‍ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകളാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മസ്തിഷ്‌ക രാസവസ്തുക്കളെ നിയന്ത്രിക്കുന്നു. സാധാരണയായി, ആര്‍ത്തവ ചക്രത്തിന് മുമ്പായി പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവ് കുറയും.
ഇത് ആര്‍ത്തവത്തിന് മുമ്പോ ശേഷമോ മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇത് മാത്രമല്ല, അണ്ഡോത്പാദന സമയത്ത് ഈസ്ട്രജന്റെയും മറ്റ് ഹോര്‍മോണുകളുടെയും അളവ് ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ മൈഗ്രെയ്ന്‍ അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ഇക്കാര്യത്തില്‍ ഫലപ്രദമായ ഒരു പ്രതിവിധിയാണ്.
* ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആരോഗ്യകരമാക്കാന്‍ ഉറക്കം അത്യാവശ്യമാണ്. പ്രത്യേകിച്ചും മസ്തിഷ്‌ക കോശങ്ങള്‍ക്ക് വിശ്രമം നല്‍കാനും പുനരുജ്ജീവിപ്പിക്കാനുമെല്ലാം ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറങ്ങുന്ന രീതി അസ്വസ്ഥമോ അപര്യാപ്തമോ ആണെങ്കില്‍ അത് മൈഗ്രെയ്ന്‍ ആക്രമണത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുന്നു.
മൈഗ്രെയ്ന്‍ ആക്രമണങ്ങള്‍ കൂടുതലായും ഉണ്ടാവുന്നത് 4.00 A.M 9.00 A.M ന് ഇടയിലാണ്. ഒരു വ്യക്തിയുടെ ഉറക്കമില്ലായ്മയുടെ കാരണങ്ങളെല്ലാം ഇതിന്റെ അപകടസാധ്യതകളെ വര്‍ധിപ്പിക്കുന്നു.
* പ്രകാശം
മൈഗ്രെയ്ന്‍ ആക്രമണത്തിന്റെ ഒരു പ്രധാന കാരണമാണ് പ്രകാശമേറിയ വെളിച്ചത്തിന്റെ പ്രഭാവം. ചില ആളുകള്‍ വെളിച്ചത്തോട് വളരെയധികം സംവേദനക്ഷമത ഉള്ളവരായിരിക്കും. ഈ അവസ്ഥയെ ഫോടോഫോബിയ എന്നാണ് പേരിട്ടിരിക്കുന്നത്. ചിലരില്‍ മൈഗ്രെയ്ന്‍ അടക്കമുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിത്.
ശോഭയുള്ളതും പ്രകാശം കൂടിയതുമായ ഫ് ളൂറസെന്റ് ബള്‍ബുകള്‍ സ്ഥിതിഗതികളെ വഷളാക്കുകയും ചില വ്യക്തികള്‍ക്ക് വീടിനകത്തും പുറത്തുമെല്ലാം സമയം ചെലവഴിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റുകയും ചെയ്യുന്നു.
Keywords: Dangerous Migraine Symptoms Never to Ignore, Kochi, News, Dangerous Migraine Symptoms, Warning, Treatment, Health, Health Tips, Doctors, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.