ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റകൈ കൊണ്ട് അപകടകരമാംവിധം സ്‌കൂടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പൊലീസ്; തുടര്‍ന്ന് സംഭവിച്ചത്!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 07.02.2022) ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റകൈ കൊണ്ട് അപകടകരമാംവിധം സ്‌കൂടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പൊലീസ്. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം. ഒറ്റ കൈ കൊണ്ട് സ്‌കൂടര്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇയാളെ ശാസിച്ചത്. തുടര്‍ന്ന് യാത്രക്കാരന്‍ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടരുകയായിരുന്നു.
Aster mims 04/11/2022

ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റകൈ കൊണ്ട് അപകടകരമാംവിധം സ്‌കൂടര്‍ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി ശാസിച്ച് പൊലീസ്; തുടര്‍ന്ന് സംഭവിച്ചത്!

തെരുവ് നായകള്‍ കുറുകെ ചാടിയും ചെറിയ കുഴിയില്‍ വീണ് മറിഞ്ഞും നിരത്തില്‍ ജീവന്‍ പൊലിയുന്ന പതിവ് അപകട കാഴ്ചകള്‍ക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂര്‍ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യാന്‍ പറ്റില്ലെന്നും ഓടോ വിളിച്ച് പോയ്ക്കോളൂവെന്നും ആദ്യം പൊലീസ് നിര്‍ദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.

സാഹസികമായി യാത്രചെയ്ത് അപകടങ്ങള്‍ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പൊലീസ് പറഞ്ഞുവിട്ടത്.

Keywords: Dangerous driving; Police advice youth, Palakkad, News, Local News, Police, Child, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script