CCTV | 'കണ്ണൂരില്‍ ഇന്ധനം നിറച്ച പണം ചോദിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി പൊലീസുകാരന്റെ അപകടകരമായ ഡ്രൈവിങ്': ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു


കണ്ണൂര്‍ : (KVARTHA) നഗരത്തിലെ തളാപ്പ് റോഡില്‍ (Thalap Road) എസ് പി സി എ ജന്‍ക്ഷനിലുള്ള (SPC Junction) പെട്രോള്‍ പമ്പ് (Petrol Pumb) ജീവനക്കാരനോട് (Employ) പൊലീസുകാരന്‍ (Police Man) അതിക്രമം (Attack) കാണിക്കുന്ന സിസിടിവി ദൃശ്യം (CCTV Footage) പുറത്തുവന്നു. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ (Car) ബോണറ്റില്‍ (Bonnet) ഇരുത്തി ടൗണ്‍ സ്റ്റേഷന്‍ (Town Station) വരെ കൊണ്ടുപോയെന്നാണ് പരാതി (Complaint).
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദമായത്. ജീവനക്കാരന്‍ ഇന്ധനം നിറച്ച പണം ആവശ്യപ്പെടുന്നതും വാഹനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കണ്ണൂര്‍ നഗരത്തിലെ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലെ ജീവനക്കാരനോടാണ് പൊലീസുകാരന്റെ അതിക്രമം. കണ്ണൂര്‍ ജില്ലാ ഹെഡ് ക്വാര്‍ടേഴ്‌സിലെ പൊലീസുകാരനായ സന്തോഷാണ് (50) അതിക്രമം കാട്ടിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് സിവില്‍ സ്റ്റേഷന് മുന്നിലെ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ് ഇടിച്ച് കയറ്റിയിരുന്നു.
അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടുവെന്ന കാരണമാണ് പറഞ്ഞത്. തലനാരിഴ്ക്കാണ് വന്‍ ദുരന്തമൊഴിവായത്. അന്ന് പമ്പുടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് പൊലീസ് സംഭവം ഒതുക്കിയത്. പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ഡിസ്ട്രിക് ഹെഡ് ക്വാര്‍ടേഴ്‌സിലെ ഡ്രൈവറായ സന്തോഷിനെതിര വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയനായ പൊലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അറിയിച്ചു.