Fine | പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് നല്‍കിയിട്ടും പണം മടക്കി നല്‍കിയില്ലെന്ന് പരാതി; കടയുടമയ്ക്ക് മുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

 


കൊച്ചി: (KVARTHA) നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റതിന് കടയുടമ ഉപഭോക്താവിന് മുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് ആണ് കോടതിയെ സമീപിച്ചത്. വൈറ്റിലയിലെ ധ്വനി ഹിയറിങ് സെന്റിനാണ് 74,900 രൂപ പിഴയായി കോടതി ഉത്തരവിട്ടത്.

പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് നല്‍കിയിട്ടും, വില മടക്കി നല്‍കാത്തതിനെതിരെ ആണ് കോടതി നടപടി. അമ്മയ്ക്ക് വേണ്ടിയാണ് കൃഷ്ണരാജ് വൈറ്റിലയിലെ സ്ഥാപനത്തില്‍ നിന്ന് 14,900/ രൂപയ്ക്ക് ഹിയറിങ് എയ്ഡ് വാങ്ങിയത്. എന്നാലിത് നിലവാരം കുറഞ്ഞതായിരുന്നുവെന്നാണ് പരാതി.

തുടര്‍ന്ന് ഹിയറിങ് എയ്ഡ് പ്രവര്‍ത്തന രഹിതമായതിനാല്‍ കൃഷ്ണരാജ് ഉപകരണം തിരിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാന്‍ കടയുടമ വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് കൃഷ്ണരാജ് കോടതിയെ സമീപിക്കുന്നത്.

പരാതി പരിഗണിച്ച എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Fine | പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് നല്‍കിയിട്ടും പണം മടക്കി നല്‍കിയില്ലെന്ന് പരാതി; കടയുടമയ്ക്ക് മുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
 

Keywords: News, Kerala, Kerala-News, Regional-News, Kochi-News, Kochi News, Damaged, Hearing Aids, Refunded, Consumer Court, Imposed, Fine, Shop Owner, Damaged hearing aids are not refunded; Consumer court imposed fine on shop owner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia