Churuthoni Dam | ചെറുതോണി അണക്കെട്ട് പൂര്‍ണ സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍; അതീവ സുരക്ഷാ മേഖലയില്‍ കയറിയ ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ ലുകൗട് നോടീസ്

 


ഇടുക്കി: (www.kvartha.com) ചെറുതോണി അണക്കെട്ട് പൂര്‍ണ സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍. ഡാമിന്റെ അഞ്ച് ഷടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു അധികൃതരുടെ പ്രതികരണം. ഡാമിന്റെ അതീവ സുരക്ഷാ മേഖലയില്‍ കയറിയ ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് ലുകൗട്ട് നോടീസ് ഉടന്‍ പുറത്തിറക്കും.

ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദര്‍ശക പാസ് എടുത്ത് ഡാമില്‍ കയറി 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയത്. തുടര്‍ന്ന് ഷടറുകളുടെ റോപില്‍ ദ്രാവകം ഒഴിച്ചു. എന്നാല്‍ ഈ ദ്രാവകം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ആശങ്കയ്ക്ക് വക നല്‍കുന്നതായി അധികൃതര്‍ പറയുന്നു.

സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രാഥമികമായി പരിശോധന നടത്തി. ഇതിനുശേഷമുള്ള വിശദമായി പരിശോധനയാണ് ചൊവ്വാഴ്ച നടന്നത്. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡാം പരിശോധിക്കണമെന്നാണ് നിര്‍ദേശം. സംഭവം നടന്ന് മാസങ്ങളായിട്ടും ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. താഴിട്ടത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് യുവാവ് ദ്രാവകം ഒഴിച്ചത് ശ്രദ്ധയില്‍പെടുന്നത്.
Churuthoni Dam | ചെറുതോണി അണക്കെട്ട് പൂര്‍ണ സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍; അതീവ സുരക്ഷാ മേഖലയില്‍ കയറിയ ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ ലുകൗട് നോടീസ്

നിലവില്‍ വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്ക് വേണ്ടി പൊലീസ് ഉടന്‍ ലുക് ഔട് നോടീസ് പുറപ്പെടുവിക്കും. തിരികെ എത്തിക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങി. ഇയാള്‍ക്കൊപ്പം ഡാമില്‍ എത്തിയിരുന്ന തിരൂര്‍ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Keywords:  Dam safety authorities says Churuthoni dam is completely safe, Idukki, News, Churuthoni Dam, Completely Safe, Look Out Notice, Police, CCTV, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia