Custodial Death | 23 കാരനായ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് പട്ടികജാതി-വര്‍ഗ കമീഷന് പരാതി നല്‍കി ബന്ധുക്കള്‍; കേസ് സിഐഡിക്ക് കൈമാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ബെംഗ്‌ളൂറു: (www.kvartha.com) 23 കാരനായ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കോട്ടന്‍പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കെ ആര്‍ മാര്‍കറ്റ് ജൊള്ളി മൊഹല്ല സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തില്‍ കോട്ടണ്‍പേട്ട് പൊലീസിന്റെ മര്‍ദനമാണ് യുവാവിന്റെ മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പട്ടികജാതി-വര്‍ഗ കമീഷന് പരാതി നല്‍കി.
Aster mims 04/11/2022

2017ലെ കേസില്‍ പ്രതിയായ വിനോദ് കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നുവെന്നും ഇതുപ്രകാരം ബുധനാഴ്ച വൈകിട്ട് നാലിന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച ഡെപ്യൂടി പൊലീസ് കമീഷണര്‍ (വെസ്റ്റ് ഡിവിഷന്‍) ലക്ഷ്മണ്‍ ബി നിംബര്‍ഗി പറഞ്ഞു. 

അറസ്റ്റിലായ വിനോദിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ മൂന്നരക്ക് പതിവ് പരിശോധനയുടെ ഭാഗമായി ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ലെന്നും സെലില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയ വിനോദിനെ തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചെന്നും പൊലീസ് പറയുന്നു. 

Custodial Death | 23 കാരനായ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് പട്ടികജാതി-വര്‍ഗ കമീഷന് പരാതി നല്‍കി ബന്ധുക്കള്‍; കേസ് സിഐഡിക്ക് കൈമാറി


അതേസമയം, ബുധനാഴ്ച ഉച്ചക്ക് 12.30ന് വിനോദിനെ അറസ്റ്റ് ചെയ്‌തെന്ന് ബന്ധുക്കളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും പൊലീസ് തന്നെ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്നും പറയുന്നു. കസ്റ്റഡി മരണത്തിന് കേസെടുത്തതായി ഡിസിപി ലക്ഷ്മണ്‍ ബി നിംബാര്‍ഗി അറിയിച്ചു. 

'ഒരു കസ്റ്റഡി മരണം രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കസ്റ്റഡി കേസിന്റെ എല്ലാ മാര്‍ദനിര്‍ദേശങ്ങളും ഞങ്ങള്‍ പാലിച്ചിട്ടുണ്ട്'. കേസന്വേഷണം സിഐഡിക്ക് കൈമാറിയെന്നും ഡിസിപി പറഞ്ഞു.

Keywords:  News,Kerala,State,Death,Police,Youth,Complaint,Custody,Investigates,Case, Dalit youth dies in Bengaluru police custody: Case Transferred CID
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia