ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: സംസ്ഥാന പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

 


തലശേരി: (www.kvartha.com 19.06.2016) സംസ്ഥാന പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഉടനെ പട്ടികജാതി കമീഷന്‍ തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. ദേശീയ പട്ടിക ജാതി കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: സംസ്ഥാന പട്ടികജാതി കമ്മീഷന്‍ കേസെടുത്തു
കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ പറഞ്ഞു. വലിയ ഞെട്ടല്‍ ഉളവാക്കിയ വാര്‍ത്തയാണിത്. എത്ര വലിയവരാണ് ഇതിന് പിന്നിലെങ്കിലും നടപടി കൈകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജു (25) എന്നിവരെയാണ് വെള്ളിയാഴ്ച തലശേരി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ശനിയാഴ്ച കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.


Keywords: Thalassery, Kannur, Kerala, CPM, Office, Women, Congress, LDF, Police, Arrest, Jail,  SC/ST commission, Case, Dalit.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia