ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.06.216) സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് ദളിത് സഹോദരിമാരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി തരംതാണതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
പിഞ്ചു കുഞ്ഞിനെയടക്കം അവര്‍ ജയിലില്‍ കിടത്തിയത് ലജ്ജാവഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ പ്രതികളായ സിപിഎം ഗുണ്ടകളെ പാവം ദളിത് പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാല്‍ ഇവിടെ ആരെങ്കിലും വിശ്വസിക്കുമോ, എന്തിന്റെ പേരിലാണ് ഈ കള്ളക്കേസ്.
കേരളത്തില്‍ അധികാരത്തില്‍ കയറിയ ഒരു സര്‍ക്കാരും ഇത്തരം തരംതാണ പരിപാടികള്‍ കാണിച്ചിട്ടില്ല. ദളിതരോടുള്ള നടപടി പിണറായി സര്‍ക്കാരിന്റെ പോലീസ് നയമാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords: Kannur, Thalassery, Kerala, K.Sudhakaran, Congress, CPM, Office, Criminal Case, LDF, Government, Chief Minister, Pinarayi vijayan, Police, Arrest, Jail.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.