ആത്മഹത്യക്ക് ശ്രമിച്ചു; ദളിത് യുവതികളിലൊരാള്‍ ഐസിയുവില്‍

 


തലശ്ശേരി: (www.kvartha.com 19.06.2016) സിപിഎം ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദളിത് സഹോദരിമാരില്‍ അഞ്ജന (25) അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രാത്രി പന്ത്രണ്ടോടെയാണ് അഞ്ജനയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആത്മഹത്യക്ക് ശ്രമിച്ചു; ദളിത് യുവതികളിലൊരാള്‍ ഐസിയുവില്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനല്‍ ചര്‍ച്ചകളില്‍ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. യുവതിയെ സന്ദര്‍ശിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി.

സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യക്കും തലശേരി എംഎല്‍എ എ എന്‍ ഷംസീറിനും എതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനു കേസെടുക്കണമെന്നു കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.


Keywords: Thalassery, Kannur, Kerala, hospital, Woman, Congress, CPM, LDF, UDF, Jail, Police, Arrest, Dalit, Suicide, Suicide Attempt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia