ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 19.06.216) പാര്‍ട്ടി ഓഫീസില്‍ കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ദളിത് പെണ്‍കുട്ടികള്‍ ജയില്‍മോചിതരായി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവര്‍ക്കാണ് തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടേയും കൂടെ ജയിലില്‍ അഖിലയുടെ ഒന്നര വയസുള്ള കുഞ്ഞുമുണ്ടായിരുന്നു.
സഹോദരിമാരായ അഖിലയേയും അഞ്ജനയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം എസ് ഐ ഷാജു അറസ്റ്റ് ചെയ്യുകയായിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Keywords: Girl, Women, Tribal Women, Jail, Arrest, Prison, Kannur, Thalassery, Kerala, CPM, LDF, Dalit, CPM office, Police.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.