ദൈവദശകം 100 ഭാഷകളില്‍; മെഗാമോഹിനിയാട്ട വേദിയില്‍ എത്തുന്നത് 1500 നര്‍ത്തകിമാര്‍
Feb 17, 2018, 10:48 IST
ADVERTISEMENT
തൃശൂര്‍:(www.kvartha.com 17/02/2018) ശ്രീനാരായണ ഗുരുരചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം നൂറ് ലോകഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതിന്റെ സമര്‍പ്പണ ചടങ്ങിന് 1500 നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടവും അണിയറയില്‍ ഒരുങ്ങുന്നു. ദൈവ ദശകത്തിന് മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്ക്കാരം നടത്താനാണ് ശ്രമം. കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ അന്‍പതോളം നൃത്ത അദ്ധ്യാപകര്‍ ഇതിനായുള്ള പരിശീലനം തുടങ്ങി.
ശ്രീ നാരായണ ഗുരുരചിച്ച ദൈവ ദശകം പ്രാര്ത്ഥനാഗീതത്തെ മോഹിനിയാട്ടത്തിലേക്ക് നൃത്താവിഷ്ക്കാരത്തിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ലീലാമ്മ ടീച്ചറാണ്. ഇതിനായി 1500 നര്‍ത്തകിമാര്‍ ഒരു വേദിയില്‍ അണിനിരക്കുന്നത് നൃത്ത ലോകത്തെ കൗതുകമായിരിക്കും ദൈവദശകത്തെ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് ദൈവദശകം 100 ലോക ഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്കിയ കൊടുങ്ങല്ലൂര്‍ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണന് പറഞ്ഞു. മാനവ സ്നേഹത്തിനും, സൗഹൃദത്തിനും, സമാധാനത്തിനും ഗുരു നല്കിയ സംഭാവനയാണ് ദൈവദശകം.
ലോകത്തിന്റെ ശ്രദ്ധയില്‍ അത് എത്തിക്കുക എന്ന വലിയ കര്‍മ്മവും, ഉത്തരവാദിത്വവുമാണ് നിറവേറ്റുന്നതെന്നും ഗിരീഷ് ഉണ്ണികൃഷ്ണന് പറഞ്ഞു. നിരവധി പേരുടെ പിന്തുണയും, പ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ട്. അടുത്ത മാസം നൂറ് ഭാഷകളില്‍ ദൈവദശകം മൊഴി മാറ്റി സമര്‍പ്പിക്കും ഇതിന് മാറ്റ് കൂട്ടി ദൈവദശകം മെഗാമോഹിനിയാട്ടവും അരങ്ങിലെത്തുമെന്നും ഉണ്ണികൃഷ്ണന് വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Mohiniyattam, Daivadasakam, Prayer, Daivadasakam in 100 languages; 1500 dancers reach the stage of mega mohiniyatam

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.