കവി ഡി. വിനയചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരം

 


ADVERTISEMENT

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത കവി ഡി. വിനയചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കവി ഡി. വിനയചന്ദ്രന്റെ ആരോഗ്യനില അതീവ ഗുരുതരം24 മണിക്കൂര്‍ പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഉദരരോഗവും പ്രമേഹവും മൂര്‍ച്ഛിച്ചതാണ് സ്ഥിതി അതീവ ഗുരുതരമാവാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു.

Keywords: Mohandas, Doctor, Hospital, House, Minister, Medicine, Health, Kvartha, Thiruvananthapuram, Hospital, D. Vinayachandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia