Allegations | 'ഡിആര്‍ അനിലിന്റെ സഹോദരനും മെഡികല്‍ കോളജില്‍ ജോലി; നിയമനം കുടുംബശ്രീ വഴി', പരാതികളുടെ പ്രവാഹം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) താത്കാലിക നിയമനവിവാദത്തില്‍ പ്രതിക്കൂട്ടിലായ ഡിആര്‍ അനിലിന്റെ സഹോദരനും മെഡികല്‍ കോളജില്‍ ജോലി ലഭിച്ചതായുള്ള വിവരങ്ങളും പുറത്ത്. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ടി സെക്രടറി ആയ ഡിആര്‍ അനിലിന്റെ സഹോദരന്‍ രാംരാജിനാണ് മെഡികല്‍ കോളജില്‍ ലിഫ്റ്റ് ഓപറേറ്ററായി ജോലി ലഭിച്ചത്. കുടുംബശ്രീ വഴിയാണ് നിയമനമെന്നാണ് വിവരം.
Aster mims 04/11/2022

Allegations | 'ഡിആര്‍ അനിലിന്റെ സഹോദരനും മെഡികല്‍ കോളജില്‍ ജോലി; നിയമനം കുടുംബശ്രീ വഴി', പരാതികളുടെ പ്രവാഹം

മെഡികല്‍ കോളജിലെ ആശുപത്രി വികസന സമിതിയില്‍ ആരോഗ്യമന്ത്രിയുടെ പ്രതിനിധിയാണ് ഡിആര്‍ അനില്‍. ഇതിന്റെ മറവിലാണ് അനധികൃത നിയമനങ്ങളെന്നാണ് വിവരം. നിരന്തരം മദ്യപിച്ച് വരുന്നതും ബഹളമുണ്ടാക്കുന്നതും പരാതിയായെത്തിയപ്പോള്‍ രാംരാജിനെ ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വീണ്ടും അതേ ജോലിയില്‍ തന്നെ തിരികെ പ്രവേശിപ്പിച്ചതിന് പിന്നില്‍ ഡിആര്‍ അനിലിന് പങ്കുണ്ടെന്നാണ് ആരോപണം.

താത്കാലിക നിയമനത്തിന്റെ പേരില്‍ നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനൊപ്പം ഉയര്‍ന്ന പേരാണ് ഡിആര്‍ അനിലിന്റേത്. എസ് എ ടി ആശുപത്രിയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് അനില്‍ എഴുതിയ കത്ത് പുറത്തുവന്നതും വിവാദമായിരുന്നു. ഈ വിവാദങ്ങളില്‍ സിപിഎം പ്രതിസന്ധിയിലായിരിക്കെയാണ് സഹോദരന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും ഡിആര്‍ അനില്‍ പ്രതിക്കൂട്ടിലാകുന്നത്.

ഇതിന് പുറമെ കോടന്‍ ഹില്‍ സ്‌കൂളിലെ ക്രാഫ്റ്റ് ടീചര്‍ തസ്തികയിലെയും വഴുതക്കാട് ബധിര- മൂക വിദ്യാലയത്തിലെ കെയര്‍ ടേകര്‍ തസ്തികയിലെയും നിയമനങ്ങള്‍ പാര്‍ടിക്കാര്‍ക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്നുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ട് ആരോപണങ്ങള്‍ മേയര്‍ക്കെതിരെ ആണ് വിരല്‍ ചൂണ്ടുന്നത്.

അംഗന്‍വാടി ടീചര്‍ ആയി ജോലിചെയ്തിട്ടുള്ള ആളെയാണ് കോട്ടന്‍ ഹില്‍ സ്‌കൂളില്‍ ക്രാഫ്റ്റ് ടീചറായി നിയമിച്ചതെന്നാണ് ആരോപണം. അഭിമുഖത്തില്‍ പങ്കെടുക്കാത്ത ആളിന് ബധിര-മൂക വിദ്യാലയത്തില്‍ കെയര്‍ ടേകര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്നും ആരോപണമുണ്ട്.

Keywords: D R Anil’s brother among CPM backdoor appointees at Medical College, Thiruvananthapuram, News, Medical College, Trending, Allegation, Politics, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia