Resignation | കത്ത് വിവാദം: തിരുവനന്തപുരം കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചു
Dec 31, 2022, 17:06 IST
തിരുവനന്തപുരം: (www.kvartha.com) കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചു. കഴിഞ്ഞദിവസം സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സര്‍കാര്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി.
പാര്‍ടി തന്നെ കയ്യൊഴിഞ്ഞിട്ടില്ലെന്നും പാര്‍ടി മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ മാറി നില്‍ക്കുമെന്നും ഡി ആര്‍ അനില്‍ രാജിക്കുശേഷം പ്രതികരിച്ചു. കഴിഞ്ഞദിവസം മന്ത്രി എം ബി രാജേഷ് ചര്‍ചയ്ക്ക് വന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നില്‍ അനില്‍ രാജിവെക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
കരാര്‍ നിയമനത്തിനുള്ള പാര്‍ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രടറിക്ക് മേയറുടേയും ഡി ആര്‍ അനിലിനിലിന്റെയും ലെറ്റര്‍ പാഡില്‍ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം നിലപാട്. ഇതിനിടെ വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.
രണ്ട് ഏജന്‍സികള്‍ക്കും കത്തിന്റെ ശരി പകര്‍പ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേയറുടെയും കോര്‍പറേഷന്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംപ്യൂടറുകളും ഡി ആര്‍ അനിലിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
നിയമനം നടക്കാത്തതിനാല്‍ സര്‍കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്. എന്നാല്‍ നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്നത്.
Keywords: D R Anil resigned from Trivandrum corporation standing committee position, Thiruvananthapuram, News, Politics, Resignation, Letter, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.