ടൗടെ ചുഴലിക്കാറ്റ്: ശക്തമായ മഴയും കാറ്റും തുടരുന്നു; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍; വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത് നൂറിലേറെ വീടുകള്‍; പത്തനംതിട്ടയില്‍ 2 നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

 


തിരുവനന്തപുരം: (www.kvartha.com 15.05.2021) ടൗടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തുടനീളം ശക്തമായ മഴയും കാറ്റും തുടരുന്നു. സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളും റിപോര്‍ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭത്തില്‍ നൂറിലേറെ വീടുകളാണ് തകര്‍ന്നത്.

ടൗടെ ചുഴലിക്കാറ്റ്: ശക്തമായ മഴയും കാറ്റും തുടരുന്നു; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍; വിവിധ ജില്ലകളില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത് നൂറിലേറെ വീടുകള്‍; പത്തനംതിട്ടയില്‍ 2 നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ടാണ്. ഇടുക്കിയില്‍ മഴ ശക്തമാണ്. ഹൈറേഞ്ചില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മരംവീണ് വട്ടവടയില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. മൂന്നാര്‍-വട്ടവട റോഡില്‍ ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കല്ലാര്‍ കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമിഷന്റെ മുന്നറിയിപ്പ്. കമിഷന്റെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറിലും തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും കമിഷന്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശത്തില്‍ പറയുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായാല്‍ മണിക്കൂറുകള്‍ക്കകം അപകടകരമാവുന്ന നിലയില്‍ ജല നിരപ്പ് ഉയരും.

നെടുങ്കണ്ടത്ത് വെള്ളിയാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ തുടരുകയാണ്. വിവിധ മേഖലകളില്‍ മണ്ണിടിച്ചിലും മരം വീഴ്ചയുമുണ്ടായി. വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടം സംഭവിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാറത്തോട്ടില്‍ വ്യാപകമായി മരം വീണ് നിരവധി ഏക്കല്‍ ഏലം കൃഷി നശിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, തൂക്കുപ്പാലം ഇലക്ട്രിക് സെക്ഷനുകള്‍ക്കു കീഴില്‍ വ്യാപകമായി പോസ്റ്റുകള്‍ ഒടിഞ്ഞു.

പുളിയന്‍ മല തൂക്കുപാലം -നെടുങ്കണ്ടം റൂട്ടില്‍ മൂന്നിടത്ത് മരം വീണു ഗതാഗതം തടസപ്പെട്ടു. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഉടുമ്പന്‍ചോല ശാന്തരുവിയില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. ഉടുമ്പന്‍ചോല-ചെമ്മണ്ണാര്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായി.

Keywords:  Cyclone Tauktae: Rain leaves a trail of destruction across Central Travancore districts, Thiruvananthapuram, News, Kannur, Idukki, Flood, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia