Cyclone Midhili | ബംഗാള്‍ ഉള്‍കടലില്‍ ഭമിദ് ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Nov 17, 2023, 13:16 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ബംഗാള്‍ ഉള്‍കടലില്‍ ഭമിദ്ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 19-ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 19-ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചുഴലിക്കാറ്റ് രാത്രിയോടെയോ- ശനിയാഴ്ച രാവിലെയോടെയോ വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലില്‍ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്.
നിലവില്‍ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്.
Keywords: Cyclone Midhili forms over Bay of Bengal, set to hit Bangladesh, Thiruvananthapuram, News, Cyclone Midhili, Warning, Yellow Alert, Rain, IMD, Cyclone, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

