നാട്ടിലെ കുട്ടികളെല്ലാം പുത്തന്‍ സൈക്കിളുകളില്‍ പറക്കുന്നു; നാട്ടുകാരെ അമ്പരപ്പിച്ച രഹസ്യത്തിന്റെ ചുരുളഴിച്ച് പോലീസ്; 19കാരന്‍ അറസ്റ്റില്‍

 


കോട്ടയം: (www.kvartha.com 19.10.2019) ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ സീല്‍ ചെയ്ത സൈക്കിള്‍ ഗോഡൗണില്‍ നിന്ന് സൈക്കിളുകള്‍ മോഷ്ടിച്ച 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരിയിലാണ് സംഭവം.
വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ രാഹുലിനെ(19) ആണ് തൃക്കൊടിത്താനം സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആകെ രണ്ടര ലക്ഷം രൂപ വിലവരുന്ന 38 സൈക്കിളുകളാണ് ഗോഡൗണില്‍ നിന്ന് മോഷണം പോയത്. മോഷ്ടിച്ച സൈക്കിളുകള്‍ ഇയാള്‍ പരിചയക്കാരായ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു.

നാട്ടിലെ കുട്ടികളെല്ലാം പുത്തന്‍ സൈക്കിളുകളില്‍ പറക്കുന്നു; നാട്ടുകാരെ അമ്പരപ്പിച്ച രഹസ്യത്തിന്റെ ചുരുളഴിച്ച് പോലീസ്; 19കാരന്‍ അറസ്റ്റില്‍

നാട്ടിലെ കുട്ടികളെല്ലാം കുറച്ചുദിവസമായി പുത്തന്‍ സൈക്കിളുകളില്‍ പറക്കുന്നത് കണ്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചിരുന്നു. ചായക്കടയിലും വഴിവക്കിലും നാട്ടുകാരുടെ സംസാരം എവിടെ തിരിഞ്ഞാലും കാണുന്ന പുതുപുത്തന്‍ സൈക്കിളുകളെ കുറിച്ചായിരുന്നു. സംഭവത്തിന് പിന്നിലെ രഹസ്യം പോലീസ് കണ്ടെത്തിയതോടെ നാട്ടുകാര്‍ അമ്പരന്നിരിക്കുകയാണ്.

പുതിയ സൈക്കിളില്‍ കറങ്ങിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് രാഹുലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മോഷണം പോയ 38 സൈക്കിളില്‍ ഏഴ് എണ്ണം കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വിറ്റിട്ടുണ്ടാകുമെന്നാണ് സംശയം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, theft, Robbery, Arrested, Youth, Cycle, Cycles looted from godown; Youth arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia