സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാന്‍ വനിതാ സൈബര്‍ പോലീസ് സ്‌റ്റേഷന്‍; ആദ്യ സ്റ്റേഷന്‍ കൊച്ചിയില്‍
Aug 3, 2015, 16:53 IST
കൊച്ചി: (www.kvartha.com 03.08.2015) സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന വനിത സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഉടന്‍ വരുന്നു. കേരളത്തില്‍ ആദ്യ സ്‌റ്റേഷന്‍ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് പ്രധാനമായും സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വനിതകള്‍ മാത്രമുള്ള സ്‌റ്റേഷന്‍ എന്നല്ല മറിച്ച് വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് . അടുത്തിടെ ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രശസ്തരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. വനിത സൈബര്‍ പോലീസ് സ്‌റ്റേഷന്‍ വന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകുമെന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റില്‍ ചൂഷണം നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഏത് സമയത്തുമെത്തി പരാതി നല്‍കാവുന്ന സാഹചര്യമാണ് ഇവിടെ ഒരുക്കുന്നത്.
കൊച്ചിയിലെ സ്‌റ്റേഷന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ
തുടങ്ങാനാകുമെന്നാണ് സര്‍ക്കാര്‍തലത്തിലുള്ള കണക്കുകൂട്ടല്‍. സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തിനായി സൈബര്‍ നിയമ വിദഗ്ധരുടേയും, സാങ്കേതിക വിദഗ്ധരുടെയും സഹായം ഉറപ്പാക്കും .
Also Read:
തൊഴിലുറപ്പ് യോഗത്തിനിടയില്‍ പുകവലി; ചോദ്യം ചെയ്ത യുവതിക്ക് ഭീഷണി, ഒടുവില്‍ പോലീസ് കേസായി
Keywords: Cyber police stations in Kochi, Complaint, Women, Internet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.