Cheating | ഡോക്ടറുടെ അപോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; കേസെടുത്ത് പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഡോക്ടറുടെ അപോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. യുവതിയുടെ അകൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Cheating | ഡോക്ടറുടെ അപോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; കേസെടുത്ത് പൊലീസ്

കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. മംഗ്ലൂരുവിലെ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ബുക് ചെയ്യുന്നതിനാണ് യുവതി ഗൂഗിളില്‍ നമ്പര്‍ സേര്‍ച് ചെയ്തത്. ഇങ്ങനെ കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ യുവതിയുടെ വാട്‌സ് ആപില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ലിങ്ക് കിട്ടി. വിവരങ്ങള്‍ക്കൊപ്പം ലിങ്ക് വഴി 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.

നിര്‍ദേശിച്ചപോലെ യുവതി രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ലിങ്കില്‍ കയറി പത്തുരൂപ അടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും അകൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായെന്ന സന്ദേശമാണ് വന്നത്. തുടര്‍ന്നാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.(ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയായാല്‍ എത്രയും വേഗം പൊലീസില്‍ റിപോര്‍ട് ചെയ്യുക. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റിപോര്‍ട് ചെയ്യുന്നതിനുള്ള സൈബര്‍ പൊലീസിന്റെ ഹെല്‍പ് ലൈന്‍: 1930).

Keywords:  Cyber Fraud; Woman lost 1 lakh, Kannur, News, Cyber Fraud, Cheating, Complaint, Police, Probe, Phone, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia