നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം
May 3, 2021, 16:47 IST
തിരുവനന്തപുരം: (www.kvartha.com 03.05.2021) നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം. ബിജെപിയെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്നാരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രൊഫൈലുകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
അതിനിടെ വി ശിവന്‍കുട്ടിയുടെ വിജയം എളുപ്പമാക്കിത്തന്ന രാജഗോപാലിന് നന്ദി അറിയിച്ച് എല്‍ഡിഎഫുകാരും രംഗം കൊഴുപ്പിക്കുന്നുണ്ട്.
നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതയാണെന്നും കെ മുരളധീരനെയും പിണറായി വിജയനെയും മറ്റും പ്രശംസിച്ചുമൊക്കെ രാജഗോപാല്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി.
Keywords: Cyber attack against O Rajagopal after huge loss, Thiruvananthapuram, News, Politics, Assembly-Election-2021, BJP, O Rajagopal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.