Complaint | കെ കെ ശൈലജയ്ക്കെതിരെയുളള സൈബര്‍ ആക്രമണം; തിരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കി പികെ ശ്രീമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരായ അപവാദ പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി സിപിഎം കേന്ദ്രകമിറ്റി അംഗം പി കെ ശ്രീമതി. ശൈലജയ്ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രമണമെന്ന് പി കെ ശ്രീമതി പറഞ്ഞു. ടീചറുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല പരാമര്‍ശങ്ങളാണ് സൈബറിടത്തില്‍ നടക്കുന്നത്.

Complaint | കെ കെ ശൈലജയ്ക്കെതിരെയുളള സൈബര്‍ ആക്രമണം; തിരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കി പികെ ശ്രീമതി

ശൈലജ ടീചറുടെ ജനപ്രീതിയില്‍ വിറളി പിടിച്ചവരാണ് നീചമായ സൈബര്‍ ആക്രമണം നടത്തുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. തികച്ചും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണ്. കേരളത്തിന്റെ മുന്‍ ആരോഗ്യ മന്ത്രി, എം എല്‍ എ, മഹിളാ അസോസിയേഷന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിത്വത്തെയാണ് ഇങ്ങനെ ഹീനമായി അധിക്ഷേപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

Keywords: Cyber-attack against KK Shailaja; PK Sreemathi filed a complaint with the Election Commission, Kannur, News, Cyber-attack, Police, Complaint, Probe, Politics, CPM, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia