Gold Seized | 'അമ്മ മരിച്ചെന്ന് പറഞ്ഞ് തിരക്ക് കൂട്ടി; നടപ്പില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ സ്വർണം'; യുവതി പിടിയിൽ
Aug 9, 2023, 16:52 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായതായി അധികൃതർ അറിയിച്ചു. ബഹ്റൈനില്‍ നിന്നെത്തിയ ആലപ്പുഴ ജില്ലയിലെ രജുലയാണ് 518 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു യുവതിയിൽ നിന്ന് 275.94 ഗ്രാം ഭാരമുള്ള സ്വർണം അടങ്ങിയ രണ്ട് കറുത്ത നിറത്തിലുള്ള പാകറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഷൂസിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടാതെ 253.45 ഗ്രാം തൂക്കമുള്ള അഞ്ച് വളകളും ഒരു മാലയും ഇവര്‍ അണിഞ്ഞിരുന്നതായും കണ്ടെത്തി. ഏകദേശം 25.75 ലക്ഷം രൂപയുടെ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കസ്റ്റംസിന്റെ ഡ്യൂടി സമയം മാറുന്നതിനിടെയാണ് ഇവര്‍ എത്തിയത്. തിരക്കുകൂട്ടി ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ രജുലയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പിടികൂടി വിശദമായി പരിശോധിക്കുകയായിരുന്നു. അമ്മ മരിച്ചതിനെ തുടര്‍ന്നല്ല രജുല എത്തിയതെന്നും അധികൃതർ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീൻ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Arrested, Customs, Woman, Green Channel, Shoes, Necklace, Wearing, Mother, Death, Smuggle Gold, News, Kochi, Ernakulam, Kerala, Customs Seized Gold Worth of 25 Lakh At Cochin Airport. < !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.