SWISS-TOWER 24/07/2023

Gold Seized | 'അമ്മ മരിച്ചെന്ന് പറഞ്ഞ് തിരക്ക് കൂട്ടി; നടപ്പില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ സ്വർണം'; യുവതി പിടിയിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) അമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായതായി അധികൃതർ അറിയിച്ചു. ബഹ്‌റൈനില്‍ നിന്നെത്തിയ ആലപ്പുഴ ജില്ലയിലെ രജുലയാണ് 518 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.

Gold Seized | 'അമ്മ മരിച്ചെന്ന് പറഞ്ഞ് തിരക്ക് കൂട്ടി; നടപ്പില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ സ്വർണം'; യുവതി പിടിയിൽ

ചൊവ്വാഴ്‌ച രാത്രിയായിരുന്നു യുവതിയിൽ നിന്ന് 275.94 ഗ്രാം ഭാരമുള്ള സ്വർണം അടങ്ങിയ രണ്ട് കറുത്ത നിറത്തിലുള്ള പാകറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഷൂസിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടാതെ 253.45 ഗ്രാം തൂക്കമുള്ള അഞ്ച് വളകളും ഒരു മാലയും ഇവര്‍ അണിഞ്ഞിരുന്നതായും കണ്ടെത്തി. ഏകദേശം 25.75 ലക്ഷം രൂപയുടെ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കസ്റ്റംസിന്റെ ഡ്യൂടി സമയം മാറുന്നതിനിടെയാണ് ഇവര്‍ എത്തിയത്. തിരക്കുകൂട്ടി ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ രജുലയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പിടികൂടി വിശദമായി പരിശോധിക്കുകയായിരുന്നു. അമ്മ മരിച്ചതിനെ തുടര്‍ന്നല്ല രജുല എത്തിയതെന്നും അധികൃതർ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ കൂടുതല്‍ പരിശോധന കൂടാതെ ഗ്രീൻ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വര്‍ണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Arrested, Customs, Woman, Green Channel, Shoes, Necklace, Wearing, Mother, Death, Smuggle Gold, News, Kochi, Ernakulam, Kerala, Customs Seized Gold Worth of 25 Lakh At Cochin Airport. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia