തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും പിടിച്ചെടുത്തത് 13.5 കോടി വില വരുന്ന 30കിലോ സ്വര്‍ണം
Jul 5, 2020, 16:00 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.07.2020) തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയിലാണ് 30 കിലോയോളം സ്വര്‍ണം പിടികൂടിയത്. ഇതിന് 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.
വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം ദുബൈയില്‍ നിന്നാണ് എത്തിയത്. പല ബോക്സുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാഗേജില്‍ സ്വര്‍ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. കാര്‍ഗോ അയച്ച വ്യക്തിയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. തിരുവനന്തപുരം മണക്കാടാണ് യു എ ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്.
Keywords: Customs seize 30 kg gold from diplomatic baggage in Kerala, Thiruvananthapuram, News, Gold Price, Seized, Customs, Airport, Flight, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.