Probe Order | അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളില്‍ വസ്ത്രം മാറ്റി പരിശോധിച്ചെന്ന സംഭവത്തില്‍ കസ്റ്റംസ് കമിഷണര്‍ അന്വേഷണം തുടങ്ങി

 


തിരുവനന്തപുരം: (www.kvartha.com) അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളില്‍ വസ്ത്രം മാറ്റി പരിശോധിച്ചെന്ന സംഭവത്തില്‍ കസ്റ്റംസ് കമിഷണര്‍ അന്വേഷണം തുടങ്ങി. സംഭവ ദിവസം ഡ്യൂടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.

കസ്റ്റംസ് കമിണര്‍ക്ക് ഇതുസംബന്ധിച്ച് എംപി നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. നവംബര്‍ ഒന്നാം തീയതി രാവിലെ ശാര്‍ജയില്‍ നിന്നും എത്തിയ എംപിയുടെ മകനെയാണ് വസ്ത്രമൂരി കസ്റ്റംസ് പരിശോധിച്ചതെന്നാണ് പരാതി.

മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തിയെന്നും എംപി പരാതിപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ ലുകൗട് നോടിസ് ഉണ്ടായിരുന്നത് കൊണ്ടാണ് എംപിയുടെ മകനെ പരിശോധിച്ചതെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. യാത്രക്കാരുടെ പട്ടിക വന്നപ്പോള്‍ എംപിയുടെ മകന്റെ പേരിനൊപ്പം ലുക് ഔട് ഉണ്ടായിരുന്നു. എക്‌സ്‌റേ പരിശോധനക്ക് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.

മകന്‍ ശാര്‍ജയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നുവെന്നാണ് സംഭവത്തില്‍ എംപിയുടെ പ്രതികരണം. എന്റെ മകനൊരല്‍പം താടിയുണ്ട്. അതുകൊണ്ടായിരുന്നോ പരിശോധന എന്നറിയില്ല. സംശയങ്ങള്‍ സ്വാഭാവികമായി ഉണ്ടാകാവുന്നതാണ്. 

Probe Order | അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളില്‍ വസ്ത്രം മാറ്റി പരിശോധിച്ചെന്ന സംഭവത്തില്‍ കസ്റ്റംസ് കമിഷണര്‍ അന്വേഷണം തുടങ്ങി

ചിലപ്പോ ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും. അല്ലെങ്കില്‍ കംപ്യൂടറില്‍ എന്തെങ്കിലും വന്നിട്ടുണ്ടാകും. എന്നാല്‍ മകന്റെ തുണി അഴിപ്പിക്കുന്നതിന് മുന്‍പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ പ്രൊഫൈല്‍ നോക്കാമായിരുന്നുവെന്നും എംപി പറഞ്ഞു.

Keywords: Customs commissioner orders probe on complaint removing dress of PV Abdul Wahab MP's son, Thiruvananthapuram, News, Customs, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia