SWISS-TOWER 24/07/2023

സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടെറി

 


തിരുവനന്തപുരം: (www.kvartha.com 02.10.2021) അഖിലേന്‍ഡ്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടെറിയായി സി എസ് സുജാതയെ സംസ്ഥാന കമിറ്റി തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു മുന്‍ എംപി കൂടിയായ സി എസ് സുജാത. നിലവിലെ സെക്രടെറി പി സതീദേവി വനിതാ കമിഷന്‍ അധ്യക്ഷയായതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതിയെയും (കാസര്‍കോട്) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടി തുടരും. സംസ്ഥാന കമിറ്റി യോഗത്തില്‍ അഖിലേന്‍ഡ്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്ര കമിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും പങ്കെടുത്തു.
Aster mims 04/11/2022

സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടെറി

സി എസ് സുജാത എസ് എഫ് ഐ യിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല സിന്‍ഡികേറ്റിലെ ആദ്യ വിദ്യാര്‍ഥി പ്രതിനിധിയായിരുന്നു. 1986 ല്‍ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രടെറിയായിരുന്നു.

പ്രഥമ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1995 മുതല്‍ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2004ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റ് മെമ്പറുമായി. സി പി ഐ എം സംസ്ഥാന കമറ്റി അംഗം, അഖിലേന്‍ഡ്യ ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്‍ഡ്യ വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോര്‍ഡ് ഉപദേശക ബോര്‍ഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ആലപ്പുഴ ചാരും മൂട് വള്ളിക്കുന്നം എ ജി ഭവനിലാണ് താമസം. ഭര്‍ത്താവ്: ജി ബേബി, (റെയില്‍വേ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു) . മകള്‍: കാര്‍ത്തിക (യു എന്‍ യൂനിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്നു) മരുമകന്‍: ആര്‍ ശ്രീരാജ് ( ലിവര്‍പൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ഫുട്ബോള്‍ ഇന്‍ഡസ്ട്രീസ് എം ബി എ ചെയ്യുന്നു).

Keywords:  CS Sujatha elected as All India Democratic Womens association State Secretary, Thiruvananthapuram, News, Politics, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia