ബർത്ത് ഡേയ്ക്ക് പോസ്റ്റിൽ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം തമാശ; വിശദീകരണ വീഡിയോയുമായി പീഡനത്തിനിരയായ വിദ്യാർത്ഥി
Mar 3, 2018, 12:56 IST
ADVERTISEMENT
തൊടുപുഴ: (www.kvartha.com 03.03.2018) പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിയെ ഇൽക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് സഹപാഠികൾ പീഡിപ്പിച്ച സംഭവം തമാശയാണെന്ന് പീഡനത്തിനിരയായ വിദ്യാർത്ഥി. ബർത്ത് ഡേ ആഘോഷ വീഡിയോ നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും വിദ്യാർത്ഥി. പുതിയ വീഡിയോയിലൂടെയാണ് വിദ്യാർത്ഥി വിശദീകരണവുമായി എത്തിയത്.
തനിക്ക് പരാതിയില്ലെന്നും അന്നുണ്ടായത് റാഗിംഗോ പീഡനമോ അല്ലെന്നും വിദ്യാർത്ഥി പറയുന്നു. ബർത്ത് ഡേ വീഡിയോയുടെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ താനും തന്റെ കൂട്ടുകാരും അനുഭവിച്ചുവരികയാണ്. ആ വീഡിയോയിലുണ്ടായിരുന്നവർ തന്റെ ഉറ്റ കൂട്ടുകാരാണെന്നും ബർത്ത് ഡേ ബോയ് പറയുന്നു.
ആള്‍ക്കൂട്ടത്തിന്റെ പേക്കൂത്തുകള്‍ക്കിരയായി ജീവന്‍ നല്‍കേണ്ടി വന്ന മധുവിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേയാണ് ഒരു പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. വിദ്യാര്‍ത്ഥിയെ കൈകള്‍ രണ്ടും ബന്ധിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
എല്ലാവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ടായിരുന്നു. കണ്ണിലേക്ക് ദ്രാവകം പതിക്കുമ്പോള്‍ കൈകൊണ്ട് ഒന്ന് തുടക്കാന്‍ പോലും ആവാതെ കുട്ടി തല താഴോട്ടിട്ട് നിസ്സഹായനായി നിൽക്കുമ്പോൾ സന്തോഷത്തോടെ മറ്റു വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിച്ചിരുന്നു.
പത്തിലധികം വിദ്യാർത്ഥികളാണീ വീഡിയോയിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നിരുന്നു.

Keywords: Kerala, Birthday celebration video
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.