നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ നിര്‍ണായകം; കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ വലിയതോതില്‍ ഗുണം ചെയ്തുവെന്ന് സി പി എം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.06.2016) മതന്യൂനപക്ഷങ്ങളുടെ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയത്തില്‍ നിര്‍ണായകമായെന്ന് സി പി എം വിലയിരുത്തല്‍. കേരളത്തിലെ മുസ്‌ലിം മതന്യൂനപക്ഷ വിഭാഗം വലിയ തോതില്‍ എല്‍ ഡി എഫിനൊപ്പം നിന്നു. ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് എല്‍ ഡി എഫിന് പിന്തുണ ലഭിച്ചെങ്കിലും വേണ്ടത്ര പ്രതിഫലിച്ചില്ല.

എന്നാല്‍ മുസ്‌ലിം ലീഗിന്റെ കോട്ടകളില്‍ പോലും വിള്ളല്‍ വീഴ്ത്താന്‍ കഴിയും വിധമാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എല്‍ ഡി എഫിനൊപ്പം നിന്നത്. മുസ്ലിം വിഭാഗത്തിലെ പ്രധാനകക്ഷിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഗുണം ചെയ്‌തെന്നും സംസ്ഥാന സമിതി വിലയിരുത്തി.

കേരളത്തില്‍ വര്‍ഗീയത ശക്തിപ്പെടുകയാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തായത് പ്രത്യേകം പരിശോധിക്കും. സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് കേരളത്തിന്റെ അഭിമാനമാണെന്നും ആരെയും ഓടിക്കുന്ന സമീപനം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ നിര്‍ണായകം;  കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ വലിയതോതില്‍ ഗുണം ചെയ്തുവെന്ന് സി പി എം

Keywords: Thiruvananthapuram, Kerala, Assembly Election, Muslims, Voters, LDF, CPM, LDF, Kodiyeri Balakrishnan, Kanthapuram A.P.Aboobaker Musliyar.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia