Gemini Shankaran | സര്‍കസ് കുലപതി ജെമിനി ശങ്കരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സര്‍കസ് കുലപതി ജെമിനി ശങ്കരന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊളളുന്ന പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. പരേതനോടുളള ആദരസൂചകമായി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ വാരം ടൗണ്‍വരെ കടകള്‍ അടച്ച് ഹര്‍താല്‍ ആചരിക്കും.

സര്‍കസ് കുലപതിയായ ജമിനി ശങ്കരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ വാരത്തെ ശങ്കര്‍ ഭവനില്‍ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി സര്‍കസ് കലാകാരന്‍മാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജമിനി ശങ്കരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ദൂര ദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍കസ് കുലഗുരുവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ മൃതദേഹം വീട്ടില്‍ നിന്നും പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം മൂത്തമകന്‍ അജയ് ശങ്കര്‍ ചിതയ്ക്കു തീകൊളുത്തും.

Gemini Shankaran | സര്‍കസ് കുലപതി ജെമിനി ശങ്കരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ, എംപിമാരായ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, രാമചന്ദ്രന്‍ കടന്നപ്പളളി, കെവി സുമേഷ്, മേയര്‍ ടിഒ മോഹനന്‍, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍, സി എന്‍ മോഹനന്‍, പി പുരുഷോത്തമന്‍, കൗണ്‍സിലര്‍മാരായ സുരേഷ് ബാബു എളയാവൂര്‍, പിപി വത്സലന്‍, കെ സുധാകരന്‍, വിനോദ് നാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Keywords:  Crowds flock to pay homage to circus patriarch Gemini Shankaran, Kannur, News, Circus, Dead, Dead Body, Funeral, K K Shailaja, V Shivadasan, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia