Thomas Chazhikadan | നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാനെത്തിയത് വന്‍ജനക്കൂട്ടം; എല്‍ ഡി എഫിന്റെ പ്രചാരണം ആവേശത്തില്‍, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് സ്നേഹത്തണലൊരുക്കി അമ്മമാര്‍
Mar 12, 2024, 22:17 IST
കോട്ടയം: (KVARTHA) അന്തരീക്ഷത്തിലെ കടുത്ത ചൂടിനും തിരഞ്ഞെടുപ്പ് പോരാട്ട ചൂടിനെയും തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച് എല്‍ഡിഎഫിന്റെ പ്രചാരണ കണ്‍വന്‍ഷനുകള്‍. തോമസ് ചാഴികാടന്‍ പങ്കെടുത്ത പിറവം, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ ഒഴുകിയെത്തിയത് വന്‍ജനക്കൂട്ടം. ഇതോടെ നേതാക്കളും ആവേശത്തിലായി.
തിങ്കളാഴ്ച രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തിയ തോമസ് ചാഴികാടനെ അധികൃതര്‍ ആവേശത്തോടെയാണ് വരവേറ്റത്. റെയില്‍വേയില്‍ 1000 കോടി രൂപയുടെ വികസനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം സ്ഥാനാര്‍ത്ഥിയുടെ മുഖത്തും പ്രകടമായി. യാത്രക്കാരും ജീവനക്കാരും ആശംസകള്‍ നേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്.
പുതുപ്പള്ളി പയ്യപ്പാടിയില്‍ പി എച്ച് സി സബ് സെന്ററിലെ ലാബോറട്ടറി ഉദ്ഘാടനത്തില്‍ മന്ത്രി വിഎന്‍ വാസവനൊപ്പം എത്തിയപ്പോഴും പ്രദേശവാസികളും ആരോഗ്യ പ്രവര്‍ത്തകരും ഓടിയെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാവരോടും കുശലം പറഞ്ഞ് വോട്ടഭ്യര്‍ത്ഥന. ഉദ്ഘാടനത്തിന് പിന്നാലെ പാലാ കരൂരിലേക്ക് തിരിച്ചു. അവിടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ വീടുകളുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ് നടത്തി. അടുത്ത പരിപാടി നടത്താന്‍ തുടര്‍ച്ചയായി ഫോണ്‍വിളി വന്നതോടെ പ്രസംഗമവസാനിപ്പിച്ച് ചാഴികാടന്‍ കല്ലറ പഞ്ചായത്തിലേക്ക് തിരിച്ചു.
കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലേക്കുള്ള വഴി വിളക്ക് ഉദ്ഘാടനം ചെയ്തു. വാക്ക് പാലിച്ച എംപിക്ക് സമ്മാനങ്ങളുമായാണ് പ്രദേശവാസികള്‍ കാത്തുനിന്നത്. കടുത്ത വെയിലത്ത് അമ്മമാര്‍ കുടയും ചൂടിയാണ് സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. മാത്രമല്ല, കുടിക്കാനായി നല്ല നാടന്‍ ഇളനീരും സ്ഥാനാര്‍ത്ഥിക്ക് പ്രദേശവാസികള്‍ സമ്മാനിച്ചു. ഉദ്ഘാടന പരിപാടിക്ക് പിന്നാലെ നേരെ കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനിലേക്കായിരുന്നു ചാഴികാടന്റെ അടുത്ത യാത്ര.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയായിരുന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പിന്നാലെ ചെറിയ വാക്കുകളില്‍ താഴികാടന്റെ വോട് അഭ്യര്‍ത്ഥന. മണ്ഡലത്തില്‍ നടത്തിയ വികസനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ വിഷയം. അണികള്‍ ആവേശഭരിതരായി മുദ്രാവാക്യം വിളിച്ചാണ് ചാഴികാടനെ യാത്രയാക്കിയത്.
പുതുപ്പള്ളിയാണ് അടുത്ത കണ്‍വന്‍ഷന്‍ സ്ഥലം. അവിടെ എത്തുമ്പോള്‍ നേരം വൈകിയിരുന്നു. അതുകൊണ്ടുതന്നെ ചെറിയ വാക്കുകളില്‍ ഒതുക്കി പ്രസംഗം. രാഷ്ട്രീയം തീരെ പറയാതെ വോട് ചോദിച്ചാണ് പ്രസംഗിച്ചത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസംഗിച്ചപ്പോള്‍ കൂടി നിന്നവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രസംഗത്തിന് പിന്നാലെ യോഗത്തിന് നടുവിലേക്കിറങ്ങി ചാഴികാടന്‍ വോട് അഭ്യര്‍ഥന. വോട് ഉറപ്പാണെന്ന മറുപടിയാണ് അവിടെ നിന്നും സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
പാലാ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകളാണ് ചൊവ്വാഴ്ച നടന്നത്. ബുധനാഴ്ച കോട്ടയം മണ്ഡലത്തിലെ കണ്‍വന്‍ഷനോടെ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.